ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളേജില്‍ എന്‍എസ്എസ് ഉര്‍ജ്ജസംരക്ഷണത്തിന് തുടക്കമിട്ടു.
കെ എസ്ഇബി യുമായി ചേര്‍ന്ന് ചേര്‍ത്തല, കഞ്ഞിക്കുഴി മേഖലകളിലെ വീടുകളില്‍ ഉര്‍ജ്ജസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ നടത്തി.
വോളന്റിയര്‍ സെക്രട്ടറി നിതിന്‍ തോമസും അരുണ്‍ കുമാറും ചേര്‍ന്നാണ് പദ്ധതിക്ക് രൂപകല്‍പ്പന ചെയ്തത്.
ഓരോ വീട്ടിലെയും ക്ലാസിനു ശേഷം ചര്‍ച്ചചെയ്ത വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഉര്‍ജ്ജസംരക്ഷണ പ്രശനോത്തരി നടത്തി.
പരീക്ഷയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയവര്‍ക്ക് കെ എസ് ഇ ബി സൗജന്യ സി എഫ് എല്‍ ബള്‍ബുകളും സമ്മാനായി നല്‍കി.
















