ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡോ. വി.ടി. നായിക്ക് നിര്‍വ്വഹിക്കുന്നു
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനു മുന്നോടിയായി ശുചീകരണം ആരംഭിച്ചു. ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ വിവിധ സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചത്. കിഴക്കെ നടയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡോ. വി.ടി. നായിക്ക് നിര്‍വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായി.
















