കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തെ ഭരണ നിര്‍വ്വഹണ വിഭാഗത്തിന്റെ കീഴിലാക്കാനും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ പഞ്ചായത്ത് ജീവനക്കാരാക്കാനുമുള്ള തീരുമാനത്തില്‍ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. അഞ്ചു വകുപ്പുകളെ ലയിപ്പിക്കുവാനുള്ള തീരുമാനം എടുത്തതിനുശേഷം എഞ്ചിനിയറിംഗ് വിഭാഗത്തെ മാത്രം പഞ്ചായത്തിന് കീഴില്‍കൊണ്ടുവരാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് യോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് വി.വി.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ സി.എം.ഗോപിനാഥന്‍, എന്‍,പ്രദീപ്കുമാര്‍, ഒ.മുഹമ്മദ് അസ്‌ലം, കെ.കെ.അനില്‍കുമാര്‍, കെ.വിജയന്‍, എ.ആര്‍.ജിതേന്ദ്രന്‍, ശ്രീഹരിമിത്രന്‍, സി.ഉണ്ണികൃഷ്ണന്‍, യു.എന്‍.രാജചന്ദ്രന്‍, സി.ജെ.തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















