എരുമേലി: മണിമലയാറ്റിലെ എരുമേലി ഓരുങ്കല്‍ കടവിലെ ആറാട്ടു കയത്തില്‍ അപൂര്‍വ്വയിനം പായല്‍ ഒഴുകിയെത്തുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നാട്ടുകാരുടെശ്രദ്ധയില്‍പ്പെടുന്നത് .കനത്ത വേനലിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ പായല്‍ ഒഴുകിയെത്തിയതാകാമെന്ന് നാട്ടുകാര്‍ പറയുന്നു.എന്നാല്‍ ആറാട്ടു കയത്തിലേക്ക് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിനു ചെറിയ പായല്‍ ആറാട്ടുകയമുള്‍പ്പെടെ താഴത്തെ കയവും മൂടി നിറഞ്ഞു കൊണ്ടിരിക്കുകയാണ്.
വനാന്തരങ്ങളിലെ കുളങ്ങളിലും മറ്റും കാണുന്ന തരത്തിലുള്ള പായല്‍ കയത്തിനു മീതെ നിറഞ്ഞതോടെ കാണാനും രസമായിക്കഴിഞ്ഞു. എന്നാല്‍ ഈ പായല്‍ കയത്തിനോ- വെള്ളത്തിനോ ഏതെങ്കിലും തരത്തിലുള്ള ദോഷം ഉണ്ടാക്കുമോയെന്ന കാര്യത്തിലും നാട്ടുകാര്‍ ആശങ്കയിലാണ് . കഴിഞ്ഞ ദിവസം ഇതേ ആറ്റിലാണ് ചാകയത്തില്‍ മീനുകള്‍ വന്‍തോതില്‍ ചത്ത് പൊങ്ങിയത്. ഇപ്പോഴും മീനുകള്‍ കരക്കെത്തുന്നതായും നാട്ടുകാര്‍ പറഞ്ഞു.
















