Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വന്യമൃഗശല്ല്യം തടയാന്‍ സംവിധാനങ്ങളില്ല; അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 11:02 am IST
inMalappuram

മലപ്പുറം: വന്യമൃഗശല്ല്യം രൂക്ഷമായ മലയോരമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാന്‍ സംവിധാനമില്ലാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു.

പ്രതിഷേധവുമായി കര്‍ഷകര്‍ ഉള്‍പ്പെടെ രംഗത്തുവരുകയും ചെയ്ത സാഹചര്യത്തില്‍ എതിര്‍പ്പിന്റെ മുനയൊടിക്കാന്‍ വനജാഗ്രതാ സമിതിയെന്ന പുതിയ തന്ത്രവുമായി വനംവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്

മലയോര മേഖലയില്‍ വ്യാപക കൃഷിനാശം വരുത്തുന്നത് കാട്ടാനകളേക്കാള്‍ കൂടുതല്‍ കാട്ടുപന്നികളും കുരങ്ങുകളുമാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ ഇവയ്‌ക്കുണ്ടായ വംശവര്‍ധന സംബന്ധിച്ച് വനം വകുപ്പിന്റെ പക്കല്‍ യാതൊരു കണക്കുമില്ല. കുരങ്ങുകളില്‍ ജനന നിയന്ത്രണത്തിനു നടപടിയെടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതു എന്നു നടപ്പാകുമെന്ന് വനംവകുപ്പിനു തന്നെ പറയാന്‍ കഴിയില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാട്ടുപന്നികളെ വെടിവെക്കാന്‍ ഉപാധികളോടെ കൊണ്ടുവന്ന നിയമം അതിലെ നിബന്ധനമൂലം കര്‍ഷകര്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്.

കുരങ്ങിന്റെ ജനനനിയന്ത്രണവും ഇത്തരത്തില്‍ ആകാനാണ് സാധ്യതയുള്ളത്. വന്യമൃഗശല്യം ഏറ്റവും കൂടുതലായ നിലമ്പൂര്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനത്തിനു ആവശ്യമായ ഫണ്ട് നീക്കിവെക്കാന്‍പോലും വനംവകുപ്പ് തയാറാകുന്നില്ല. കിഫ്ബിയില്‍ നൂറുകോടി രൂപ വന്യമൃഗ പ്രതിരോധത്തിനു നീക്കിവച്ചപ്പോള്‍ നിലമ്പൂര്‍ മേഖലയ്‌ക്ക് ആകെ ലഭിച്ചത് സൗത്ത് ഡിവിഷനില്‍ ഒന്നര കിലോമീറ്റര്‍ സോളാര്‍ വേലി മാത്രമാണ്.

വന്യമൃഗശല്യം രൂക്ഷമായ മേഖലകളില്‍ വനംവകുപ്പിന്റെ താത്കാലിക ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുകയും പ്രദേശവാസികളായ വാച്ചര്‍മാരെ ഉള്‍പ്പെടുത്തി വന്യമൃഗങ്ങളെ കാട്ടിലേക്കുതന്നെ തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.

റേഞ്ച് ഓഫീസര്‍ കണ്‍വീനറും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനുമായ ജനജാഗ്രതാ സമിതികളാണ് രൂപീകരിക്കുക. ജനപ്രതിനിധികളെ കൂടുതലായി ഉള്‍പ്പെടുത്തുന്ന സമിതിയില്‍ കര്‍ഷകരുടെ എണ്ണം നാമമാത്രമാണ്. വന്യമൃഗശല്യം ദിവസേന എന്ന പോലെ കൃഷിയിടത്തില്‍ ഉണ്ടാകുമ്പോള്‍ ഒരു വര്‍ഷത്തില്‍ നാലുപ്രാവശ്യം മാത്രമാണ് കര്‍ഷകനു നഷ്ടപരിഹാരത്തിനു അപേക്ഷ നല്‍കാന്‍ കഴിയുക. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ നാശംവിതക്കുമ്പോള്‍ അതതു പ്രദേശത്തെ വനപാലകര്‍ നേരിട്ടെത്തി 24 മണിക്കൂറിനുള്ളില്‍ നഷ്ടം തിട്ടപ്പെടുത്താനും ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കാനുമാണ് നടപടി ഉണ്ടാകേണ്ടത്. കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ നിരക്കിലാണ് വനംവകുപ്പ് നഷ്ടപരിഹാരത്തുക നിര്‍ണയിക്കുന്നത്.

മലയോര മേഖലയിലെ വന്യമൃഗശല്യം തടയാന്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കേണ്ടത്. വൈദ്യുതി വേലികളും ട്രഞ്ചുകളും മതിലുകളുമില്ലാത്ത ഭാഗങ്ങളില്‍ അടിയന്തരമായി ഇവ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. ജനജാഗ്രതാ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും കര്‍ഷകരല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ വരുത്തുന്ന നാശനഷ്ടം അടുത്ത ദിവസം കാണാന്‍ മാത്രമേ കഴിയൂ. വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്തുകള്‍ക്ക് ഓരോ വര്‍ഷവും ഇതിനുമാത്രമായി പ്രത്യേക ഫണ്ടുകള്‍ നല്‍കണം.

കാട്ടിനുള്ളില്‍തന്നെ വന്യമൃഗങ്ങളെ നിലനിര്‍ത്തുന്നതിനായി കഴിഞ്ഞ കാലങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി വനത്തിനുള്ളില്‍ നിര്‍മിച്ച കുളങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സംബന്ധിച്ച് പോലീസ് വിജിലന്‍സ് അന്വേഷണവും അനിവാര്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.