വാരം: അന്താരാഷ്‌ട്ര വനിതാ ദിനം വാരം യു.പി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രത്യേകം അസംബ്ലി ചേര്‍ന്ന് ഈ ദിനത്തിന്റെ പ്രാധാന്യം ഹെഡ്മിസ്ട്രസ് വിശദീകരിച്ചു. തുടര്‍ന്ന് സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി സ്ത്രീ സംരക്ഷണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പെണ്‍കുട്ടികളും അധ്യാപികമാരും ചേര്‍ന്ന് സ്‌നേഹദീപം തെളിയിച്ചു. ഹെഡ്മിസ്ട്രസ്റ്റ് ശീമതി കെ.പി ലളിത, സി.സുജാത ,കെ.വി രാധാമണി, എ.ഒ ശ്രീ, എം.പ്രീന, റീഷ, മുബീന, വന്ദന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് കരാത്തെ പരിശീലനം നല്‍കി. കല്ലിക്കണ്ടി എന്‍ എ എം കോളജ് വുമണ്‍സ് ഫോറം നടത്തിയ പരിപാടിയിലാണ് സ്വയം പ്രതിരോധിക്കാനുള്ള അടവുകള്‍ പരിശീലിപ്പിച്ചത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്ന് എങ്ങനെ സ്വയം രക്ഷ നേടാമെന്ന് പാറാല്‍ കരാത്തെ സ്‌കൂളിലെ ചീഫ് ഇന്‍സ്ട്ര ന്റര്‍ സെന്‍സായ് കെ കെ വിനോദ് കുമാര്‍ പറഞ്ഞ് കൊടുത്തു. പ്രിന്‍സിപ്പല്‍ ഡോ.കെ.കെ മുസ്തഫ പരിപാടി ഉല്‍ഘാടനം ചെയ്തു. ഷബ്‌ന കെ.കെ അധ്യക്ഷത വഹിച്ചു. കെ.വി ശ്രീജ, ഡോ.എ സത്യനാരായണന്‍, എ.പി ഷമീര്‍, കെ.കെ ഖദീജ സഫ്രിന്‍ പ്രസംഗിച്ചു. കെ വിബിത സ്ത്രീ ശാക്തീകരണ ബോധവല്‍കരണ ക്ലാസ് എടുത്തു.
അഴീക്കോട്: സൗഹൃദ സംഘം വനിതാ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീ സുരക്ഷാ റാലിയും പ്രതിജ്ഞയും നടത്തി.
ഡോ.കെ.പി.ധനലക്ഷ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഴീക്കോട്‌ബ്ലോക്ക് ആറാംകോട്ടം ഡിവിഷന്‍ അംഗം പി.ജ്യോതി, പഞ്ചായത്ത് അംഗങ്ങളായ ടി.മാലിനി, പി.സിന്ധു, ബ്ലോക്ക് ഓഫീസര്‍ എ.പി.ഹംസക്കുട്ടി എന്നിവര്‍ സംസാരിച്ചു. വനിതാ കൂട്ടായ്‌മ അധ്യക്ഷ പി.അരുണ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശോഭാ ബാലകൃഷ്ണന്‍ സ്വാഗതവും ലക്ഷ്മി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















