കടവത്തൂര്‍: കടവത്തൂര്‍ കല്ലിക്കണ്ടി റോഡില്‍ പുന്നഞ്ചേരി പീടികക്ക് സമീപം ജന്മഭൂമി പത്രക്കെട്ട് മോഷണം പോയി. ഇന്നലെ രാവിലെ പത്രവിതരണത്തിനായി ഏജന്റ് എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പെട്ടത്.
നേരത്തെയും ഇവിടെ ജന്മഭൂമി പത്രക്കെട്ട് മോഷണം പോയിട്ടുണ്ട്. സമീപകാലത്തായി പ്രദേശത്ത് സാമൂഹ്യ ദ്രോഹികളുടെ ശല്യം വര്‍ദ്ധിച്ചതായി പ്രദേശവാസികള്‍ പറയുന്നു. ഏതാനും ദിവസം മുമ്പ് ഇവിടെയുള്ള കടകള്‍ക്ക് നേരെയും അക്രമം നടന്നു. അക്രമത്തിന് പിന്നിലുള്ള ക്രിമിനലുകളെ തിരിച്ചറിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശ വാസികള്‍ ആക്ഷേപിച്ചു.
















