കണ്ണൂര്‍: തെയ്യംകെട്ട് അനുകരിച്ച് കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊളച്ചേരി സെന്‍ട്രലിലെ മഠത്തില്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ പി.ആകാശ് (14)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വീടിനടുത്തുവെച്ച് സുഹൃത്തുക്കളോടൊപ്പം പന്തംകൊളുത്തിയുള്ള ഒരു തെയ്യത്തിനെ അനുകരിക്കാനുള്ള ശ്രമത്തിനിടെയാണ് ആകാശിന് പൊള്ളലേറ്റത്. മയ്യില്‍ ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സാരമായി പരിക്കേറ്റ ആകാശിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















