കറുകച്ചാല്‍: ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ദിശാസൂചിക റോഡുവികസന സമത്ത് മാറ്റിയിരുന്നു. പിന്നീടത് പുന:സ്ഥാപിച്ചില്ല. റോഡുപണി പൂര്‍ത്തിയായെങ്കിലും ദിശാസൂചിക ഇല്ലാത്തതുകൊണ്ട് പുതുതായി ആശുപത്രിയിലേയ്‌ക്കു വരുന്നവര്‍ക്ക് വഴി തെറ്റുന്നു. ദിശാബോര്‍ഡ് പുന: സ്ഥാപിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.
















