ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റേയും കെ.ആര്‍ നാരായണന്‍സ്മാരക ഗവ. ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ സെമിനാര്‍നടത്തി. വൈസ് പ്രസിഡണ്ട് പി.എല്‍. എബ്രഹം ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി രാജു അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ .സിജിവര്‍ഗീസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.ആര്‍. സാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ദുരന്തനിവാരണ സേനയും കര്‍മ്മസമിതിയും രൂപീകരിച്ചു.
















