മുഹമ്മ: കൊച്ചനാകുളങ്ങര വേദവ്യാസ വിദ്യാപീഠം ഹൈ-ടെക് എ സി ക്ലാസ് മുറികളുടെ ഉദ്ഘാടനം എസ്എന്‍ ട്രസ്റ്റംഗം പ്രീതിനടേശന്‍ നിര്‍വഹിച്ചു. വേദവ്യാസ വിദ്യാപീഠം പ്രസിഡന്റ് രവിമേനോന്‍ അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരന്‍ രാഹുല്‍ ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തി. 35-ാമത് വാര്‍ഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലേയ്‌ക്ക് കംപ്യൂട്ടര്‍, പ്രൊജക്ടര്‍ തുടങ്ങിയവ നല്‍കിയ യുഎഇ അല്‍-അസ്സല ഗ്രൂപ്പ് ചെയര്‍മാന്‍ ഹാഷിം റഹ്മാനേയും സോഫ്റ്റ് വെയര്‍ നല്‍കിയ സനു സത്യനെയും ചടങ്ങില്‍ ആദരിച്ചു.
സിനിമാതാരം ലക്ഷ്മിപ്രിയ, വിഎച്ച്പി ജില്ലാസെക്രട്ടറി ജയകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് രഞ്ജിത്, ലതി ടീച്ചര്‍, സ്‌കൂള്‍ സെക്രട്ടറി രാജശേഖരന്‍, മോഹന്‍ദാസ്, പ്രിന്‍സിപ്പള്‍ ഇന്ദു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
















