തുരുത്തി: വാഴപ്പള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നാളുകളായി തകര്‍ന്ന നിലയില്‍ കിടക്കുന്ന തുരുത്തി-ചെട്ടിശേരി റോഡ് എത്രയും പെട്ടന്ന് സഞ്ചാരയോഗ്യമാക്കണമെന്ന് പൊതുജനസേവന ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡ് എത്രയും പെട്ടന്ന് അറ്റകുറ്റപ്പണികള്‍ നടത്തി റീ ടാര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവാസികള്‍ ഒപ്പിട്ട നിവേദനം സി.എഫ് തോമസ് എംഎല്‍എക്ക് നല്‍കുവാന്‍ പൊതുജനസേവന ജാഗ്രതാസമിതി തുരുത്തിയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. പ്രസിഡന്റ് ബിജു മങ്ങാട്ടുമഠം അധ്യക്ഷത വഹിച്ച യോഗത്തില്‍ വിപിന്‍ ബാബു വടക്കേടത്ത്, ടി.എം. രമേശന്‍, ചിന്തുകുമാര്‍ ചീരംചിറ, ശശികുമാര്‍, മോനിച്ചന്‍, അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















