കറുകച്ചാല്‍: സ്വയം രക്ഷക്കുള്ള അഭ്യാസ മുറകളുമായി കറുകച്ചാല്‍ എന്‍എസ്എസ് ഗേള്‍സ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനികള്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ഭയ പദ്ധതി അനുസരിച്ചാണ് പരിശീലനം. കോട്ടയം ജില്ല പോലീസിന്റെ നേതൃത്വത്തില്‍ വനിത സ്വയംപ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായാണ് സ്ക്കൂള് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലനം നല്‍കിയത്. അഞ്ചുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുത്ത 200 വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടം പരിശീലനം നല്കി. പോലീസ് സെല്ലിലെ വി. സുഭദ്രക്കുട്ടി, കുടുംബശ്രീ എഡിഎസിലെ ശോഭന അനിരാജ്, എന്നിവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: