പാമ്പാടി: ചെറുവളൡക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവത്തിന് കൊടിയേറി. ഇന്നലെ വൈകുന്നേരം തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി മധുകൃഷ്ണന്‍നമ്പൂതിരിയുടേയും കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ ബാലതാരം മീനാക്ഷി നിര്‍വ്വഹിച്ചു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ പാമ്പാടി സി.ഐ സാജു വര്‍ഗീസിനെ ചെറുവള്ളിക്കാവ് ദേവസ്വം അനുമോദിച്ചു. തുടര്‍ന്ന് തിരുവാതിരയും ഭജനയും നടന്നു.
പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ ഇന്നുമുതല്‍ ഉത്സവബലി, പ്രസാദമൂട്ട് എന്നിവ ഉണ്ടാകും.
ഇന്ന് വൈകിട്ട് 7.30 ന് കഥകളി. ബുധനാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം, വൈകിട്ട് 7 മുതല്‍ ശ്രീഭദ്രാ പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ കലാപരിപാടികള്‍, 9.30ന് വില്‍പ്പാട്ട്. വ്യാഴാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം വൈകിട്ട് 6.30 ന് പൂമൂടല്‍, 7 മുതല്‍ സംഗീതസദസ്സ്, 9 മുതല്‍ നൃത്തനാടകം. വെള്ളിയാഴ്ച ഉച്ചക്ക് 12 ന് ഉത്സബലിദര്‍ശനം, വൈകിട്ട് 7 ന് ആദ്ധ്യാത്മികപ്രഭാഷണം, 8ന് നാടന്‍പാട്ട് ദൃശ്യാവിഷ്‌കരണവും കോര്‍ത്തിണക്കിയ പരിപാടി.
ശനിയാഴ്ച ഉച്ചക്ക് 12 ന് ഉത്സബലി ദര്‍ശനം, 12.45 ന് മഹാപ്രസാദമൂട്ട്, വൈകട്ട് 6.30 പൂമൂടല്‍,7 ന് പാഠകം, കുച്ചിപ്പുടി, മോഹിനിയാട്ടം, 8.30 ന് ഗാനസന്ധ്യ.
ഞായറാഴ്ചയാണ് പ്രസിദ്ധമായ പൂരം. രാവിലെ 6.30 ന് എണ്ണക്കുടം അഭിഷേകം, ഉച്ചക്ക് 1 മണി മുതല്‍ 17 പാട്ടമ്പലങ്ങളില്‍ നിന്നുളള കുംഭകുടഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. 2.30 ന് അഭിഷേകം, വൈകിട്ട് 5.30 ന് സേവ കാഴ്ചശ്രീബലി, മയൂരനൃത്തം, 9ന് അമ്മന്‍കുടം സ്വീകരണം,താലപ്പൊലി, 11ന് പളളിവേട്ടപുറപ്പാട്, 11.30ന് പളളിവേട്ട എഴുന്നെളളിപ്പ്. 13 ന് രാവിലെ 11ന് ആറാട്ട് ബലി, ഉച്ചയ്‌ക്ക് ഒരു മണിക്ക് ആറാട്ട് പുറപ്പാട്, 2.30 ന് ആറാട്ട്, 4ന് ആറാട്ട് എതിരേല്പ് ഘോഷയാത്ര പുറപ്പെട്ട് ദേശവഴിക്കരകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 9 മണിക്ക് ക്ഷേത്രത്തില്‍ എത്തച്ചേരും. 11.30ന് കൊടിയിറക്ക്.
















