കണ്ണൂര്‍: പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ലിക ഒറ്റത്തവണയായി നല്‍കുക, പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 14 ന് രാവിലെ 10മണിക്ക് ജില്ലാ കലക്‌ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണസമരംനടത്താന്‍ കേരളസ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കണ്ണൂര്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട് സി.സി.രവീന്ദ്രന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പെന്‍ഷനേഴ്‌സ് സംഘിന്റെ അംഗമായിരുന്ന എന്‍.ടി.മധുസൂധനന്‍ നമ്പ്യാര്‍, സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. സംസ്ഥാന സെക്രട്ടറി സുധീര്‍യജ്ഞദാസ് മുഖ്യപ്രഭാഷണം നടത്തി. എം.പി.ബാലന്‍മാസ്റ്റര്‍, പി.ബാലന്‍, എസ്.പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ.രാമകൃഷ്ണന്‍ സ്വാഗതവും പി.ടി.ദേവരാജന്‍ നന്ദിയും പറഞ്ഞു.
















