മംഗളൂരു: ജഗദ്ഗുരു ശ്രീരമാദേവിയുടെ നൂറ്റിആറാം ജന്മോത്സവം രമാശക്തിമിഷന്‍ ആസ്ഥാനമായ ശക്തനഗറില്‍ സമാപിച്ചു. സനാതന സുരേഷ് കുമാര്‍, ആനന്ദരായകാമത്ത് എന്നിവര്‍ വിശ്വപ്രേമ പതാക ഉയര്‍ത്തി. രമാശക്തിമിഷന്‍ അഖിലേന്ത്യാ സെക്രട്ടറി പ്രൊഫ.എ.എം.ദേവയ്യ, കേരളഘടകം ജനറല്‍ സെക്രട്ടറി ടി.ഭാസ്‌കരന്‍ കാവുംഭാഗം എന്നിവര്‍ നേതൃത്വം നല്‍കി.
രമാദേവി സുപ്രഭാതത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ധ്യാനവും ദിവ്യപാദുകത്തില്‍ പഞ്ചാമൃത അഭിഷേകവും ലളിതാസഹസ്രനാമാര്‍ച്ചനയും മഹാപൂജയും മംഗളാരതിയും നടന്നു. സന്ധ്യക്ക് ശ്രീരമാ വിഗ്രഹം എഴുന്നള്ളിച്ചുള്ള രഥഘോഷയാത്രക്ക് ശക്തനഗറിലെ കോട്ടേജുകള്‍ സ്വീകരണം നല്‍കി. മാതൃനിലയത്തില്‍ പ്രത്യേക പൂജകളും സമൂഹ സദ്യയും ഉണ്ടായിരുന്നു.
25 ലക്ഷം രൂപ ചെലവില്‍ പുതുതായി നിര്‍മ്മിച്ചഭക്ഷണശാലയുടെ ഉദ്ഘാടനം പ്രൊഫ.ദേവമ്മ നിര്‍വ്വഹിച്ചു.
















