ചങ്ങനാശേരി: സാമൂഹ്യ തിന്മകള്‍ക്കെതിരെ കൂട്ടായ യത്‌നം വേണമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ്. റോട്ടറി ഇന്റര്‍നാഷണല്‍, എസ് എച്ച് മെഡിക്കല്‍ സെന്റര്‍, റേഡിയോ മീഡിയാ വില്ലേജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവയവദാനം, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെമിനാര്‍ ചങ്ങനാശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിലിപ്പോസ് മാര്‍ ക്രിസോസ്തം മാര്‍ത്തോമാ വലിയമെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
അന്യന്റെ വിജയത്തില്‍ ആനന്ദം കൊള്ളുന്ന മനസ്സ് എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. റോട്ടറി പബ്ലിക് റിലേഷന്‍സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മെത്രാപ്പോലീത്ത ജസ്റ്റിസ് സിറിയക് ജോസഫിന് സമര്‍പ്പിച്ചു.
സ്‌കറിയ ജോസ് കാട്ടൂര്‍, ഫാ. ആന്റണി ഏത്തയ്‌ക്കാട്ട്, സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട്, അഡ്വ. ടോമി കണയംപ്ലാക്കല്‍, ജോസ് കുമ്പുക്കാടന്‍, അഡ്വ.ബോബന്‍ ടി.തെക്കേല്‍, രമണി വര്‍മ്മ തമ്പുരാട്ടി, ബിജു നെടിയകാലാപറമ്പില്‍, കെ. വിപിന്‍രാജ്, സി. ജെ ജോസഫ്, സിസ്റ്റര്‍ ഫ്‌ളവര്‍ എസ്.എച്ച് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആനന്ദ് ഖാക്കര്‍,് ഡോ. ജോര്‍ജ് പടനിലം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
















