ചേര്‍ത്തല: താലൂക്ക് ആശുപത്രിയുടെ ദേശീയാംഗീകാരം നഷ്ടപ്പെടുത്തുകയും, വികസന പ്രവര്‍ത്തന മുരടിപ്പിനെ മുടന്തന്‍ന്യായങ്ങള്‍ നിരത്തി നഗരസഭ ചെയര്‍മാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് എന്‍.ആര്‍. ബാബുരാജ്.
ആശുപത്രിയിലെ 77 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് കഴിഞ്ഞ യുഡിഎഫ് നഗരസഭ കൗണ്‍സിലാണ്. ആശുപത്രിയില്‍ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കി. സീനിയര്‍ ഡോക്ടര്‍മാര്‍ ഓപിയില്‍ ഇരിക്കാതെ രോഗികളെ വെല്ലുവിളിച്ചു. നിസ്സാര രോഗത്തിന് ചികിത്സ തേടിയെത്തുന്നവരെ പോലും കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യുകയാണ്.
പിടിപ്പുകെട്ടതും കാര്യക്ഷമതയില്ലാത്തതുമായ നഗരസഭ ഭരണാധികാരികള്‍ നാടിന്റെ ശാപമാണെന്നും ബാബുരാജ് ആരോപിച്ചു.
















