ആലക്കോട്: വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ ഓല വീണതിനെ തുടര്‍ന്ന് തീപ്പൊരി ചിതറി അമ്പത് ഏക്കറിലധികംവരുന്ന സ്ഥലത്തെ കാര്‍ഷിക വിളകള്‍ കത്തിനശിച്ചു. നെല്ലിക്കുന്ന്, മേലാരംതട്ട് മാന്തട്ടിലാണ് സംഭവം. മാന്തട്ട് റോഡരികിലെ ട്രാന്സ്ഫോര്മറില്നിന്നുമാണ് തീപ്പൊരി ഉണ്ടായത്. ഫയര്‍ഫോഴ്സിനെ അറിയിച്ചിട്ടും അവര്‍ എത്താന്‍ വൈകിയത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. രാത്രി മുഴുവന്‍ ആളിക്കത്തിയ തീ ഒറ്റത്തൈ, നൂലിട്ടാമലനിരകളിലേക്കും വ്യാപിച്ചു. നാട്ടുകാരും പോലീസും ഏറെ പ്രയത്നിച്ചാണ് തീയണച്ചത്. ലക്ഷങ്ങളുടെ കൃഷിനാശമാണ് ഇതുമൂലം കര്‍ഷകര്‍ക്കുണ്ടായിട്ടുള്ളത്. റബ്ബര്‍, തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക് എന്നിവയാണ് കത്തിനശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: