Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുടിയുഴിച്ചില്‍ കഴിഞ്ഞു, ഇന്ന് ശാര്‍ക്കര കാളിയൂട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 10:44 pm IST
in Thiruvananthapuram

ചിറയിന്‍കീഴ്: തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നായ ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ അനുഷ്ഠാന ചടങ്ങായ കാളിയൂട്ടിന് ഇന്ന് നിലത്തില്‍പ്പോരോടെ സമാപനം. വ്യാഴാഴ്ച മുടിയുഴിച്ചിലാണ് നടന്നത്.

ക്ഷേത്രത്തില്‍ കുറികുറിച്ചതോടു കൂടിയാണ് കാളിയൂട്ടിന് തുടക്കമായത്. കുറികുറിക്കല്‍ ദിവസം മുതല്‍ വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദര്‍പുറപ്പാട്, നായര്‍പുറപ്പാട്, ഐരാണിപറപുറപ്പാട്, കണിയാരുപുറപ്പാട്, പുലയര്‍പുറപ്പാട് എന്നിവ ക്ഷേത്രമതില്‍കെട്ടിനകത്തെ ചുട്ടികുത്ത് പുരയിലാണ് അരങ്ങേറിയത്. ക്ഷേത്രത്തിലെ അത്താഴശീവേലിക്ക് ശേഷമാണ് ഏഴാം ദിവസം വരെയുള്ള ചടങ്ങുകള്‍ ചുട്ടികുത്തി പുരയിലും, നിലത്തില്‍പ്പോരും ദാരികനിഗ്രഹവും ക്ഷേത്ര മതില്‍കെട്ടിന് പുറത്താണ് അരങ്ങേറുന്നത്.

എട്ടാം ദിവസത്തെ ചടങ്ങായ മുടിയുഴിച്ചിലിന് ശാര്‍ക്കര ക്ഷേത്രത്തിന് അഞ്ചു കിലോമീറ്ററോളം ചുറ്റളവുള്ള പ്രദേശങ്ങള്‍ വേദിയായി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ദാരികനെത്തേടി ദുര്‍ഗ്ഗാദേവി വടക്കേദിക്കിലേക്കും ഭദ്രകാളി തെക്കേദിക്കിലേക്കും യാത്ര തിരിച്ചു. ദാരികനെത്തേടി യാത്ര തിരിക്കുന്ന സര്‍വ്വാഭരണ വിഭൂഷിതയായി നാഗക്കെട്ട് കൊത്തിയ മുടിയും ചൂടി ഉറഞ്ഞുതുള്ളി എത്തുന്ന ദേവിമാരെ ഭക്തര്‍ നിറപറയും നിലവിളക്കുമേന്തി എതിരേറ്റു.

ദേവിക്ക് കര്‍ഷകര്‍ മകരകൊയ്‌ത്തിന്റെ ആദ്യവിള കാണിക്കയായി സമര്‍പ്പിച്ചു. കാളിയൂട്ട് ആരംഭിച്ച കാലത്ത് അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. അക്കാലത്ത് തീണ്ടല്‍ ജാതിക്കാര്‍ക്ക് ദേവീ ദര്‍ശനം സാധ്യമാക്കാനാണ് ഈ ഊരുചുറ്റലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മുടിയുഴിച്ചില്‍ ചടങ്ങില്‍ ഭക്തന്മാര്‍ ദേവിക്ക് സമര്‍പ്പിക്കുന്ന നെല്ല് അളന്നു തിട്ടപ്പെടുത്തി ക്ഷേത്രത്തില്‍ എത്തിക്കുന്ന ചുമതല ഒരു മുസ്ലീം കുടുംബത്തിലെ പുരുഷന്മാര്‍ക്കാണ്. തലമുറകളായി ഈ കൃത്യം അവര്‍ മുറതെറ്റാതെ ആചരിച്ചു വരുന്നു. വെള്ളിയാഴ്ച വെളുപ്പിന് ഒരു മണിയോടെ മുടിയുഴിച്ചില്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ തിരികെയെത്തിച്ചേര്‍ന്നു.

ഇന്നാണ് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും. ശാര്‍ക്കര പറമ്പിലെ വിശാലമായ മണല്‍പ്പുറത്താണ് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ ക്ഷേത്രത്തിന് പുറകുവശത്തുള്ള ചുട്ടികുത്തിപുരയില്‍ നിന്നും സര്‍വ്വാഭരണ വിഭൂഷിതയായ ദേവിയും പരിജനങ്ങളും ക്ഷേത്രത്തിന്റെ കിഴക്കുവശത്തുകൂടി തെക്കേ നടയിലിറങ്ങി കിഴക്കോട്ട് ദര്‍ശനം നല്‍കി ദേവിയുടെ തിരുമുടി തലയിലേറ്റുന്നു. ക്ഷേത്രമേല്‍ശാന്തി ദേവീ തിരുമുടി ചൂടിക്കുന്നു. മേല്‍ശാന്തി ദേവീമുടിയില്‍ പൂമാല ചാര്‍ത്തി തീര്‍ത്ഥജലം തളിക്കുന്നതോടെ നിലത്തില്‍പ്പോര് ആരംഭിക്കും.

രുദ്രയായ ഭദ്രകാളി വാളുമായി പടക്കളത്തിലിറങ്ങുമ്പോള്‍ 11 ആചാരവെടികള്‍ മുഴങ്ങുകയും അമ്പലമണികള്‍ നിലയ്‌ക്കാതെ ശബ്ദിക്കുകയും ദേവീ സ്‌ത്രോത്രങ്ങളും വായ്‌ക്കുരവകളും ഉയരുകയും ചെയ്യുന്നു. ശാര്‍ക്കര പറമ്പിന്റെ വടക്ക് 42 കോല്‍ പൊക്കത്തില്‍ തെങ്ങിന്‍ തടിയില്‍ തീര്‍ത്ത ഭദ്രകാളി പറണും, തെക്ക് 27 കോല്‍ പൊക്കത്തില്‍ കമുകിന്‍ തടിയില്‍ തീര്‍ത്ത ദാരികന്റെ പറണും തലയുയര്‍ത്തി നില്‍ക്കും.

പോര്‍ക്കളത്തില്‍ മൂന്ന് വലം വച്ച ശേഷം പറണില്‍കയറുന്ന ദേവി ദാരികനെ പോരിനു വിളിക്കുന്നു. യുദ്ധം ആരംഭിക്കുന്നു. യുദ്ധത്തിനിടയില്‍ ദാരികന്റെ മോഹാസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെട്ട് വീഴുന്നു. മോഹാലസ്യം തീര്‍ക്കാന്‍ വീണ്ടും പറണിലേറിയ ദേവി അല്‍പ്പനേരം വിശ്രമിച്ച ശേഷം അമ്പലനടയിലെത്തി ശിവഭഗവാനില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം തീര്‍ത്ഥവും പ്രസാദവും സ്വീകരിച്ച് ശക്തി സംഭരിച്ച് പോര്‍ക്കളത്തിലേക്ക് പായും. പതിനാല് ലോകവും മുഴക്കും തരത്തിലാണ് ദേവിയുടെ പിന്നീടുള്ള ആക്രോശങ്ങള്‍ നടക്കുക. ദാരികനിഗ്രഹം പ്രതീകാത്മികമായി കുലവാഴ വെട്ടിയാണ് അവതരിപ്പിക്കുന്നത്. ദാരികനെ വധിച്ച് നാടിനെ രക്ഷിച്ച സന്തോഷത്തോടെയുള്ള ഭദ്രകാളിയുടെ നൃത്തമായ മുടിത്താളമാടല്‍ അരങ്ങേറും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.