തലശ്ശേരി: സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ സ്വര്‍ഗീയ രമിത്തിന്റെ മാതാവ് നാരായണിയും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കണ്ണൂര്‍ പീഡിത സഹായ നിധിയില്‍ പങ്കാളിയായി. 2002 മെയ് 22 ന് ഓടുന്ന ബസ്സില്‍ വെച്ച് നാരായണിയുടെ ഭര്‍ത്താവ് ചാവശ്ശേരി ഉത്തമനെയും സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സിപിഎം അക്രമത്തില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ട നാരായണി ഇപ്പോള്‍ പിണറായിയിലെ വീട്ടിലാണ് താമസിക്കുന്നത്. സിപിഎം അക്രമത്തില്‍ തന്നെപോലെ തന്നെ ദുരിതജീവിതം നയിക്കുന്നവരെ സഹായിക്കാനാണ് താനും ഇതില്‍ പങ്കാളിയായതെന്ന് നാരായണി പറഞ്ഞു. നാരായണിയില്‍ നിന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം സഹപ്രാന്ത പ്രചാരക് എസ്.സുദര്‍ശനന്‍ സഹായനിധി ഏറ്റുവാങ്ങി. ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ജില്ലാ പ്രചാരക് പി.ആര്‍.രഞ്ജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
















