Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 05:58 am IST
inFootball

ഹൂസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. ഗ്രൂപ്പ് എച്ചില്‍ മൂന്ന് വമ്പന്മാരെ സമനിലയില്‍ തളച്ച ലോകകപ്പിലെ നവാഗതരും ഇത്തിരിക്കുഞ്ഞന്മാരുമായ കേപ് വെര്‍ദെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഉറുഗ്വെയ്‌ക്കും സൗദി അറേബ്യയ്‌ക്കും പുറത്തേക്കുള്ള വഴി തുറന്നുകൊടുത്താണ് കേപ് വെര്‍ദെയുടെ മുന്നേറ്റം.

ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സൗദിയെ സമനിലയില്‍ തളച്ച അവര്‍ സ്‌പെയിനിന് പിന്നില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനക്കാരയാണ് അവസാന 32 ടീമുകളിലൊന്നായത്. ആദ്യ കളിയില്‍ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയിലും രണ്ടാം കളിയില്‍ രണ്ട് തവണ ലോകചാമ്പ്യന്മാരായ ഉറുഗ്വെയെ 2-2നും പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്നലെ അവര്‍ സൗദിക്കെതിരെ ഇറങ്ങിയത്. നോക്കൗട്ട് റൗണ്ടില്‍ അവരെ കാത്തിരിക്കുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയാണ്. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള പത്ത് ചെറുദ്വീപുകളുടെ ഒരു കൂട്ടമാണ് കേപ് വെര്‍ദെ. അഞ്ച ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള കൊച്ചു രാജ്യം. ആ രാജ്യമാണ് ലോക ഫുട്‌ബോളിലെ വമ്പന്മാരെ അത്ഭുതപ്പെടുത്തി തങ്ങളുടെ പേര് ലോക ഫുട്‌ബോളിന്റെ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഈ ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്ന ഏറ്റവും ചെറിയ രാജ്യം കൂടിയാണ് കേപ് വെര്‍ദെ. ഫിഫ റാങ്കിങ്ങില്‍ 67-ാം സ്ഥാനത്തുള്ള കേപ് വെര്‍ദെ 2006ല്‍ ഘാനയ്‌ക്ക് ശേഷം ലോകകപ്പ് അരങ്ങേറ്റത്തില്‍ തന്നെ നോക്കൗട്ടില്‍ കടക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മാറുകയും ചെയ്തു.

ഇന്നലെ കളിയില്‍ 51 ശതമാനം പന്ത് കൈവശം വെച്ച കേപ് രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ 15 തവണയാണ് എതിര്‍ വല ലക്ഷ്യമാക്കി പന്തടിച്ചത്. അതേസമയം സൗദി മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 7 ഷോട്ടുകളും.

മുന്‍ മത്സരങ്ങളിലെന്ന പോലെ ഇന്നലെയും കളിയുടെ തുടക്കം മുതല്‍ കരുത്തുറ്റ പ്രതിരോധം തീര്‍ത്ത കേപ് ആക്രമണങ്ങള്‍ക്കും മുതിര്‍ന്നു. 21-ാം മിനിറ്റില്‍ കേപ് വെര്‍ദെ താരം വില്ലി സെമെദോ ബോക്‌സിന്റെ ഇടതുവശത്തുനിന്നു തൊടുത്ത ഷോട്ട് പോസ്റ്റിനെ ഉരുമ്മി പുറത്തേക്ക് തെറിച്ചു. തുടര്‍ന്നും രണ്ട് ടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ വിട്ടുനിന്നു. സൗദിയുടെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ കേപ് ഗോളി വൊസീഞ്ഞ പാറ പോലെ ഉറച്ചുനില്‍ക്കുകയും ചെയ്തു.

രണ്ടാം പകുതി ആരംഭിച്ചയുടന്‍ എതിര്‍ വല ലക്ഷ്യമാക്കി സൗദിയുടെ ആക്രമണമുണ്ടായെങ്കിലും കേപ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ വന്‍മതിലായി നിലയുറപ്പിച്ചു. 47-ാം മിനിറ്റില്‍ വെര്‍ദെയുടെ ഗോള്‍ ശ്രമം സൗദി ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസും തടഞ്ഞു. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ കേപ് വെര്‍ദെ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും സൗദി പ്രതിരോധവും ഗോളിയും മികച്ച പ്രകടനം നടത്തിയതോടെ ഗോള്‍ വിട്ടുനിന്നു. ഇതോടെ കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Tags: FIFA World Cup 2026knockout stageCape Verde vs Saudi Arabia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.