Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 06:06 am IST
inFootball

ഗൗഡലാജാറ: മുന്‍ ലോകഫുട്‌ബോള്‍ ജേതാക്കളായിരുന്ന ഉറുഗ്വേ ഇക്കുറിയും നോക്കൗട്ട് കാണാതെ പുറത്ത്. ഗ്രൂപ്പ് എച്ചിലെ നിര്‍ണായകമായ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ കരുത്തന്‍ സ്‌പെയിന് മുന്നില്‍ 0-1ന് കീഴടങ്ങി. ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില പാലിച്ച ഉറുഗ്വേയ്‌ക്ക് ആകെ രണ്ട് പോയിന്റ് മാത്രമാണുള്ളത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഉറുഗ്വെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത്.

അര്‍ജന്റൈന്‍ കോച്ച് മാര്‍സെലോ ബിയേല്‍സയ്‌ക്ക് കീഴില്‍ മികച്ച പ്രതിരോധവും മധ്യനിരയില്‍ കൃത്യമായി കളിമെനയുകയും ചെയ്യുന്ന ഉറുഗ്വേ ടീമിന് ലക്ഷണമൊത്ത സ്‌ട്രൈക്കര്‍ ഇല്ലാത്തത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വന്‍ തിരിച്ചടിയാകുകയായിരുന്നു. സ്‌പെയിനെതിരായ മത്സരത്തില്‍ പോലും എതിരാളികളെക്കാള്‍ കൂടുതല്‍ തവണ മികച്ച അവസരം സൃഷ്ടിക്കാന്‍ ഉറുഗ്വേയ്‌ക്ക് സാധിച്ചു. പക്ഷെ ഇതിഹാസ താരം ലൂയി സുവാരസിന്റെ പകുതി മികവെങ്കിലും കാട്ടുന്നൊരു താരമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ജയം പോലും ഉറുഗ്വേയ്‌ക്കൊപ്പമാകുമായിരുന്നു.

42-ാം മിനിറ്റിലാണ് മത്സരം നിര്‍ണയിച്ച ഗോള്‍ വീണത്. വലത് ഭാഗത്ത് കൂടി പന്തുമായി മുന്നേറിയ സൂപ്പര്‍ വിങ്ങര്‍ ലാമിനെ യമാലില്‍ നിന്നാണ് ആ നീക്കം തുടങ്ങിയത്. മൂന്ന് ഉറുഗ്വേ പ്രതിരോധക്കാര്‍ വട്ടം കൂടിയപ്പോള്‍ യമാലിന്റെ വലത് ഭാഗത്ത് ഓടിക്കയറിയ മിഡ്ഫീല്‍ഡര്‍ മൈക്കല്‍ മെറിനോയ്‌ക്ക് പന്ത് നല്‍കി. വലത്തേ മൂലയില്‍ നിന്ന് മെറിനോ ബോക്‌സിനകത്തേക്ക് നീട്ടി നല്‍കിയ ഗ്രൗണ്ട് ഷോട്ട് ക്രോസിനെ രണ്ട് പ്രതിരോക്കാര്‍ മുന്നില്‍ നില്‍ക്കെ കാലില്‍ കൊരുത്ത് ഇടത് വിങ്ങര്‍ അലെക്‌സ് ബയേന വലയിലേക്ക് തൊടുത്തു. ഉറുഗ്വേ ഗോളി ഫെര്‍നാന്‍ഡോ മുസ്ലേര തടഞ്ഞിട്ടും പന്ത് വലയിലേക്ക് ഉരുണ്ടുകയറി.

ഇതിനേക്കാള്‍ ആയാസ രഹിതമായ മൂന്ന് അവസരങ്ങളാണ് സ്പാനിഷ് ഗോള്‍ മുഖത്ത് ഉറുഗ്വെ മെനഞ്ഞെടുത്തത്. പക്ഷെ ഫലപ്രദമായി ഫിനിഷ് ചെയ്യാന്‍ പോന്ന സ്‌ട്രൈക്കര്‍മാരില്ലാതെ വട്ടം കറങ്ങുകയായിരുന്നു. പന്തെത്തിച്ച് മതിയായ ടോട്ടനത്തിനായി കളിക്കുന്ന ഉറുഗ്വെ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ബെന്റാംഗുര്‍ നേരിട്ട് ലോങ് റേഞ്ചര്‍ പരീക്ഷിച്ചുനോക്കി. പക്ഷെ ക്രോസ് ബാറിന് തൊട്ട് മുകളിലൂടെ പറന്നു. സ്പാനിഷ് ഗോള്‍ വീഴുന്നതിന് നാല് മിനിറ്റ് മുമ്പായിരുന്നു ഈ പരീക്ഷണം. പന്തടക്കം കൂടുതല്‍ സമയം നിലനിര്‍ത്തിയത് സ്‌പെയിന്‍ ആയിരുന്നെങ്കിലും കളി കൃത്യമായി നെയ്‌തെടുക്കാന്‍ ഉറുഗ്വേ ശ്രദ്ധ കാട്ടിയിരുന്നു. പക്ഷെ ഫിനിഷിങ്ങ് ശ്രമം പോലും നടക്കാതെ എല്ലാം പാഴ് മുന്നേറ്റങ്ങളായി അവസാനിച്ചു.
ഒരു ഗോള്‍ നഷ്ടവുമായി രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ ഉറുഗ്വേ മികവിന് കുറവുണ്ടായില്ല. പക്ഷെ ക്രമേണ തളര്‍ന്നുകൊണ്ടിരിക്കുന്ന ടീമായി തുടര്‍ന്നു. നനഞ്ഞ പടക്കം പോലെ പൊരുതിയ ഉറുഗ്വെയ്‌ക്കെതിരെ സ്പാനിഷ് ആക്രമണം വല്ലാതെ കടുപ്പിച്ചതുമില്ല. ഒരു ഗോളിന് ലീഡ് ചെയ്താല്‍ അത് നിലനിര്‍ത്തുന്ന അവരുടെ പഴയ ശൈലി പിന്നീട് കളിയിലാകെ തുടര്‍ന്നു. മുന്നേറ്റങ്ങള്‍ ഫലവത്താക്കാനാകാതെ നിരാശരായെന്നോണം പരുക്കന്‍ കളി പുറത്തെടുത്ത് ഉറുഗ്വേ വലത് വിങ്ങര്‍ അഗസ്റ്റിന്‍ കന്നാബിയോ 90+5-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്താകുക കൂടി ചെയ്തത് ഉറുഗ്വേയ്‌ക്ക് ഇരട്ട പ്രഹരമായി.

Tags: FIFA World Cup 2026knockout stageSpain vs Uruguay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.