തിരുവനന്തപുരം ; ഒരു നഗരസഭ നന്നായി മാതൃകാപരമായി പ്രവർത്തിക്കുമ്പോൾ ജനങ്ങൾക്ക് പരാതിയില്ലാതെ യിരിക്കുമ്പോൾ ആവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിന്റെ യുക്തി യുഡിഎഫ് പരിശോധിക്കണമെന്ന് സാബു ജേക്കബ് . നഗര സഭയിലെ ഏക സ്വതന്ത്ര അംഗം ബിജെപിയെയാണ് പിന്തുണയ്‌ക്കുന്നത് ഇത് പൊതു ജനഹിത ത്തിന്റെ പരിചേച്ഛ്ദമാണ് അത് അട്ടിമറി ക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മറ്റൊരു പോസ്റ്റിൽ താൻ എൻ ഡി എയിൽ ചേരാനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്.
എൻ ഡി എയിൽ ചേർന്നത് കിഴക്കമ്പലത്ത് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള ബസ് ടെർമിനൽ പണിയാൻ വേണ്ടിയാണ് . മുൻപ് അത് പണിയാൻ ചെല്ലുമ്പോൾ കോടതി ഉത്തരവ് ഉണ്ടായിട്ടും സഖാക്കൾ തടഞ്ഞു, അതിക്രമങ്ങൾ നടത്തി, ഇപ്പോൾ സാബു ജേക്കബ് എൻ ഡി എയിൽ ചേർന്നതോടെ ഒരുത്തനും നിർമ്മാണം തടയേണ്ട വളരെ വേഗത്തിൽ പണി പുരോഗമിക്കുന്നു . അപ്പോൾ ഒരു കാര്യം വ്യക്തമാണ് നമ്മൾ 100% നിഷ്കളങ്കതയുമായി നടന്നാൽ കേരളത്തിൽ രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.
തിരുവനന്തപുരം നഗര സഭയിൽ ആവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള UDF നീക്കം ജനവിധി അട്ടിമറി ക്കാനുള്ള നിഗൂഢ മായ പദ്ധതിയാണ്.
സംസ്ഥാനത്തേ 6 കോർപ്പറേഷനുകളിൽ ഏറ്റവും മികച്ച പ്രവർത്തനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്
ഏറ്റവും ജനകീയ ബജറ്റ്
കമ്പനികളുടെ CSR fund ഉപയോഗിച്ച്ചുള്ള മേയർ കെയർ project
ഇതൊക്കെ out standing index ആണ്
ഒരു നഗര സഭ നന്നായി മാതൃകാപരമായി പ്രവർത്തി ക്കുമ്പോൾ ജനങ്ങൾക്ക് പരാതി യില്ലാതെ യിരിക്കുമ്പോൾ ആവിശ്വാസ പ്രമേയം കൊണ്ടു വരുന്നത് ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന് UDF നേതൃത്വം പരിശോധിക്കണം
നഗര സഭയിലെ ഏക സ്വതന്ത്ര അംഗം ബിജെപി യെ യാണ് പിന്തുണയ്‌ക്കുന്നത് ഇത് പൊതു ജനഹിത ത്തിന്റെ പരിചേച്ഛ്ദമാണ് അത് അട്ടിമറി ക്കപ്പെടാൻ പാടില്ല
സിപിഎം ന്റെ വ്യാപകമായ അഴിമതി യ്‌ക്കും ഗുണ്ടാ യിസത്തിനും കോണ്ഗ്രസ്സിന്റെ ഒത്താശ ചെയ്യലാണ് UDF ന്റെ ഈ ആവിശ്വാസപ്രമേയം, അത് ജനങ്ങളെ പ്രകോപിതരാക്കും.
തലയോട്ടിക്ക് PAINT അടിച്ച്ചാൽ പേടി മാറുമോ? ജനങ്ങൾ ബഹിഷ്കരിച്ചവരെ ആലിംഗനം ചെയ്യരുത്…
ബിജെപി ഇതുകൊണ്ട് തകരും എന്ന് ആരും വിചാരിക്കേണ്ട
V V രാജേഷ് തിരുവനന്തപുരം MP യും ആശാ നാത് ഇനി തിരു വനന്തപുരം ജില്ലയിൽ നടക്കുന്ന ഏത് ഉപതിരഞ്ഞെടുപ്പിലും MLA യും ആകും
കാരണം അവരെ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു
സിപിഎം ന്റെ അഴിമതി അക്രമ രാഷ്‌ട്രീയത്തിന് കുടപിടിക്കാനാണ് തീരുമാനമെങ്കിൽ അത് കോൺഗ്ര സിന് ആത്മ ഹത്യാ പരമായിരിക്കും
ജനാധിപത്യ വിരുദ്ധവും ആത്മ വഞ്ചനാ പരവുമായ ഒരിക്കലും നീതികരിക്കാൻ കഴിയാത്ത ഈ ഉദ്യമം അപഹാസ്യമാണ്
ഇപ്പോൾ തന്നെ എത്ര നുണ പ്രചാരണങ്ങളാണ് സിപിഎം സതീശൻ സർക്കാരിനെതിരെ നടത്തുന്നത്
CPM ന്റെ ഈ കെണിയിൽ വീണാൽ തലസ്ഥാനം CPM,
സതീശൻ സർക്കാരിനെതിരെയുള്ള
സമരശാലയായി മാറ്റും അവർക്ക് Grip ഉണ്ടാക്കി കൊടുക്കാൻ പാടില്ല
വിശ്വാസ്യത പൂർണ്ണമായും തകർന്ന ടിഞ്ഞ ഈ 102 കാരന് കിഡ്നി ദാനം ചെയ്യാനുള്ള വിഡ്ഢിത്തം ഒഴിവാക്കുന്നതാണ് കോൺഗ്രസിനും മുഖ്യമന്ത്രിക്കും നല്ലത്
ബിജെപി ഇവിടെ യുള്ളത് കൊണ്ടാണ്
ചാടികടിക്കുന്ന മത്സ്യങ്ങൾ എല്ലാം UDF തടാക ത്തിൽ ഇപ്പോൾ കിടക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള രാഷ്‌ട്രീയ ബുദ്ധി ഇല്ലാത്ത ആളാണോ മുഖ്യമന്ത്രി?
വിനാശ കരമായ ജനാധിപത്യ വിരുദ്ധ മായ ഈ പരിപാടി യിൽ നിന്ന് കൊണ്ഗ്രെസ്സ് പിന്മാറണം
100 അംഗ കൗൺ സിലിൽ 17 അംഗങ്ങൾ ആണ് UDF നുള്ളത്
എന്നും Night Duty ക്ക് പോകുന്ന ഇളിഭ്യനായ ഭർത്താവ് ആകാൻ നിൽക്കണോ എന്ന് ശബരി നാഥൻ ആലോചിക്കണം
ശ്രീപത്മനാഭന്റെ മണ്ണിൽ അശാന്തിയിലേക്കുള്ള അധാർമീക വിത്തുകൾ വിതയ്‌ക്കരുത്
ബിജെപി ക്ക് ഈ നഗര സഭയിലേക്ക് വ്യക്തമായ ജനവിധിയാണ് ജനങ്ങൾ നൽകിയിരിക്കുന്നത്.
അത് അട്ടിമറി ക്കാൻ പാടില്ല. ജനങ്ങൾ അംഗീകരിക്കാത്ത യുദ്ധമുറകൾ അഭ്യസിക്കരുത്. See less
















