Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 06:03 am IST
inFootball

ഷിട്ടില്‍: വാശിയോടെ പോരാടിയ ഇറാനെ 1-1 സമനിലയില്‍ തളച്ച് ഈജിപ്ത് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍. ഗ്രൂപ്പ് ജി ജേതാക്കളായ ബെല്‍ജിയത്തിന് പിന്നില്‍ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഈജിപ്ത് അവസാന 32-ല്‍ ഇടംപിടിച്ചത്. ഒന്നാമതുള്ള ബെല്‍ജിയത്തിനും 5 പോയിന്റാണുള്ളത്. മറ്റു ഗ്രൂപ്പുകളിലെ അവശേഷിക്കുന്ന മത്സരഫലത്തെ ആശ്രയിച്ചാണ് മൂന്നാമതുള്ള ഇറാന്റെ നോക്കൗട്ട് സാധ്യതകള്‍. കളിയുടെ ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ഇറാന്റെ ഖലീല്‍സാദെ ഈജിപ്ത് വല കുലുക്കി. എന്നാല്‍ വാര്‍ പരിശോധനയ്‌ക്കുശേഷം റഫറി ഓഫ് സൈഡ് വിധിച്ചതാണ് ഇറാന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായത്.

കളിയുടെ അഞ്ചാം മിനിറ്റില്‍ മുഹമ്മദ് സാബര്‍ ഈജിപ്റ്റിനെ മുന്നിലെത്തിച്ചെങ്കിലും 14-ാം മിനിറ്റില്‍ റമിന്‍ റെസായന്‍ ഇറാനെ ഒപ്പമെത്തിക്കുകയായിരുന്നു. കളിയില്‍ മുന്‍തൂക്കം മുഹമ്മദ് സലായുടെ ഈജിപ്തിനായിരുന്നു. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. 3 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ 15 തവണ അവര്‍ ഷോട്ട് ഉതിര്‍ത്തു. ഇറാന്‍ നാല് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 13 ഷോട്ടുകളും പായിച്ചു.

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഈജിപ്ത് മുന്നിലെത്തി. മുഹമ്മദ് സലായുടെ ഷോട്ട് ഇറാന്‍ ഗോളി തടുത്തിട്ടത് കിട്ടിയത് മുഹമ്മദ് സാബറിന്. പന്ത് കിട്ടിയ സാബര്‍ തൊടുത്ത ഷോട്ട് ഈജിപ്ഷ്യന്‍ ഗോളിയെ മറികടന്ന് വലയില്‍ കയറി. 9-ാം മിനിറ്റില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ മെഹ്ദി താരെമിയെ ഈജിപത്താരം മുഹമ്മദ് അബ്ദുല്‍മോനെം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഇറാന് പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ മെഹ്ദി താരെമിയുടെ പെനാല്‍റ്റി കിക്ക് ഈജിപ്ഷ്യന്‍ ഗോളി മോസ്തഫ ഷൗബിര്‍ ഡൈവ് ചെയ്ത് തട്ടിയകറ്റി. 14-ാം മിനിറ്റില്‍ ഇറാന്‍ ഗോള്‍ മടക്കി. മിലാദ് മുഹമ്മദി ഗോള്‍വലയിലേക്ക് പായിച്ച പന്ത് ഈജിപ്ത് ഗോളി മോസ്തഫ ഷൗബിര്‍ തടുത്തെങ്കിലും പന്ത് ലഭിച്ച റമിന്‍ റെസായിയന്‍ നല്ലൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.

സ്‌കോര്‍ തുല്യമായതോടെ എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വഴങ്ങാതിരിക്കാന്‍ പ്രതിരോധം ശക്തമാക്കി. ആദ്യപകുതിയുടെ പരിക്ക് സമയത്ത് ഇറാന് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി 1-1സമനിലയില്‍.

രണ്ടാം പകുതിയില്‍ ഈജിപ്ത് തുടര്‍ച്ചയായി ഇറാന്‍ ഗോള്‍മുഖത്തേക്ക് ആക്രമണം നടത്തി. ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ ഒമര്‍ മര്‍മൂഷ് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട് ഇറാന്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനിടെ മൊഹനാദ് ലാഷിന്‍ നല്‍കിയൊരു പാസ് ഭീഷണിയുയര്‍ത്തിയെങ്കിലും തട്ടിയകറ്റാന്‍ പ്രതിരോധ നിരയ്‌ക്കു സാധിച്ചു. മത്സരത്തില്‍ ഈജിപ്ത് പിടിമുറുക്കിയതോടെ ഇറാന്റെ സാധ്യതകള്‍ കൂടുതല്‍ മങ്ങി. 89-ാം മിനിറ്റിലാണ് ഇറാന് മത്സരത്തില്‍ ആദ്യമായി കോര്‍ണര്‍ ലഭിച്ചത്. മെഹ്ദി താരെമി പോസ്റ്റിലേക്ക് ഉയര്‍ത്തിയടിച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകന്നു. പിന്നീട് പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ഇറാന്‍ ഒരിക്കല്‍ കൂടി ഈജിപ്റ്റ് വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയ്‌ക്കൊടുവില്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ കളി സമനിലയില്‍ കലാശിച്ചു.

Tags: FIFA World Cup 2026knockout stageEgypt vs Iran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.