വെള്ളറട : ഹിന്ദു മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം കുരുന്തിയൂര്‍ ശ്രീഅര്‍ധനാരീശ്വര ക്ഷേത്രസന്നിധിയില്‍ നടന്നു. കുരുന്തിയൂര്‍ സനാതന ധര്‍മ്മജാഗരണത്തിന്റെ നേതൃത്വത്തില്‍ വരുന്ന ഏപ്രില്‍ 16 ന് നടത്തുവാന്‍ പോകുന്ന ഹിന്ദു മഹാസമ്മേളനത്തിന്റെ മുന്നോടിയായാണ് സ്വാഗതസംഘം രൂപീകരിച്ചത്. സ്വാഗതസംഘത്തില്‍ വിവിധ സാമുദായിക രാഷ്‌ട്രീയ സംഘടന പ്രതിനിധികളും ഹിന്ദു സംഘടന പ്രതിനിധികളും പങ്കെടുത്തു. രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ല സദസ്യന്‍ പെരുമ്പഴറ്റൂര്‍ ഷിബു പങ്കെടുത്തു.
















