തോന്നയ്‌ക്കല്‍ : തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്മാരകത്തില്‍ നടന്ന വിവേകാനന്ദ ജയന്തി പ്രശ്‌നോത്തരി മേഖലാതലമത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമനാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്നാം സ്ഥാനം നേടിയ ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സമ്മാനം നല്‍കി. യൂണിറ്റ് പ്രസിഡന്റ് വിനോജ് പെരുവഴിയമ്പലം, സെക്രട്ടറി ലോ. മായലേഖ, ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജയ്‌മോന്‍ ജോയ്, വാര്‍ഡ് മെമ്പര്‍ ദീപാ സുരേഷ്, അനീഷ് തോന്നയ്‌ക്കല്‍, അശോക് കുമാര്‍, ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
















