Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുരുക്കഴിയാതെ മലയിന്‍കീഴ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 10:00 pm IST
inThiruvananthapuram

മലയിന്‍കീഴ്: നടപ്പാതകളില്‍ കയ്യേറ്റക്കാരുടെ ആധിപത്യം. കാല്‍നടക്കാരുടെ യാത്ര റോഡിനു നടുവിലൂടെ. ജനങ്ങളുടെ പരാതികള്‍ക്ക് മുന്നില്‍ മുഖം തിരിക്കുന്ന അധികൃതര്‍. ഇതാണ് മലയിന്‍കീഴ് പട്ടണം. നാലുറോഡുകള്‍ ഇഴചേര്‍ന്ന പട്ടണമദ്ധ്യം. രാവും പകലും കുരുക്കിലമര്‍ന്നിട്ടും കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി നടപ്പാതകള്‍ സ്വതന്ത്രമാക്കാന്‍ മടിക്കുകയാണ് അധികൃതര്‍.

കാലപ്പഴക്കത്തിന്റെ അടയാളങ്ങളായി റോഡിന് ഇരുവശത്തും തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളും അവയില്‍ നിന്ന് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഇറക്കുകളും റോഡിനെ കുപ്പിക്കഴുത്തുപോലാക്കി. കുണ്ടമണ്‍കടവ്-കാട്ടാക്കട റോഡില്‍ അപകടങ്ങളുടെ വേലിയേറ്റം നടന്ന പട്ടണമായിരുന്നു പേയാട്. ഒരാഴ്ച മുമ്പ് വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ സംയുക്തമായി കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി. രാഷ്‌ട്രീയഭേദമില്ലാതെ ജനപ്രതിനിധികള്‍ ഏക മനസോടെ ഒന്നിച്ചപ്പോള്‍ പേയാടിനെ കയ്യേറ്റക്കാരില്‍ നിന്ന് മോചിപ്പിക്കാനായി. നാട്ടുകാര്‍ കാലങ്ങളായി ആഗ്രഹിച്ചത് ഒറ്റ രാത്രികൊണ്ട് പ്രാവര്‍ത്തികമാക്കി ഇരുപഞ്ചായത്തുകളും മാതൃകയായി. വിളപ്പിലും വിളവൂര്‍ക്കലും പൊതുസമൂഹത്തിന് കാണിച്ചുകൊടുത്ത മാതൃക മലയിന്‍കീഴ് പഞ്ചായത്തിന്റെ കണ്ണുതുറപ്പിക്കണമെന്നതാണ് ഇവിടത്തുകാരുടെ ആവശ്യം.

കാട്ടാക്കട, ഊരുട്ടമ്പലം, ബ്ലോക്ക് നട, പേയാട് എന്നിങ്ങനെ നാലുറോഡുകള്‍ സംഗമിക്കുന്ന ചെറുപട്ടണമാണ് മലയിന്‍കീഴ്. ഒരേ സമയം നാലുറോഡുകളില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങള്‍ പട്ടണഹൃദയത്തിലേക്ക് പ്രവേശിക്കുന്നതോടെ ജംഗ്ഷന്‍ കുരുക്കിലമരും. അനധികൃത വാഹന പാര്‍ക്കിംഗ്, വഴിവാണിഭം, വിലക്കുകള്‍ ലംഘിച്ച് നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും കമാനങ്ങളും എല്ലാം കൂടി ചേരുമ്പോള്‍ വലയുന്നത് കാല്‍നടക്കാര്‍. രാവിലെയും വൈകിട്ടും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും ജോലിക്കാരും മലയിന്‍കീഴ് ജംഗ്ഷന്‍ താണ്ടാന്‍ അഴിയാകുരുക്കില്‍ കാത്തുകിടക്കുന്നത് മണിക്കൂറുകളാണ്.

പാലോട്ടുവിള മുതല്‍ മലയിന്‍കീഴ് പോലീസ്‌സ്റ്റേഷന്‍ വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം കയ്യേറ്റങ്ങള്‍. വ്യാപാരികള്‍, ജനപ്രതിനിധികള്‍, പോലീസ്, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാവുന്നതാണ് മലയിന്‍കീഴിലുള്ളത്. ഇച്ഛാശക്തിയുള്ള ഭരണാധികാരികള്‍ക്ക് വളരെ പെട്ടെന്ന് സാധിക്കുന്ന പേയാട് മോഡല്‍.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.