തിരുവനന്തപുരം: കേരളകലാകാര ക്ഷേമസമിതിയിലെ അംഗങ്ങളില്‍ നിന്ന്് നിര്‍ബന്ധപ്പിരിവ് .പ്രസ്‌ക്ലബ്ബില്‍ 15 ന് സാംസ്‌കാരിക മന്ത്രിയെ ആദരിക്കല്‍ ചടങ്ങിന്റെ പേരിലാണ് കേരളകലാകാര ക്ഷേമസമിതിഭാരവാഹികള്‍ അംഗങ്ങളില്‍ നിന്ന് 1000 രൂപ വീതം പിരിക്കുന്നത്. അവശകലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 1500 രൂപയില്‍നിന്നാണ് 450 ല്‍ പരം പേരില്‍നിന്ന് പിരിവു നടത്തുന്നത്. ഏകദേശം 10,000 രൂപ മാത്രം ചെലവുവരുന്ന ആദരിക്കല്‍ ചടങ്ങിനായാണ് ലക്ഷങ്ങള്‍ പിരിച്ചതെന്ന് ക്ഷേമസമിതി അംഗങ്ങള്‍ പറയുന്നു. അംഗങ്ങല്ലാത്തവരില്‍ നിന്നുപോലും പണപ്പിരിവു നടക്കുന്നതായും ആക്ഷേപമുണ്ട്.
















