പൂവ്വാര്‍ : തീരദേശ പ്രദേശമായ പൂവ്വാറില്‍ പകര്‍ച്ച പനി പടരുന്നു. ദിവസവും നൂറുകണക്കിന് പേരാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി എത്തുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരും നിരവധിയാണ്. പതിനാറോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരികരിച്ചു.പൂവ്വാറില്‍ പനി പടര്‍ന്നു പിടിക്കുമ്പോഴും പഞ്ചായത്ത് പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നില്ല. ഓടാകളില്‍ ഹോട്ടല്‍ മാലിന്യം നിക്ഷേപിച്ച് മലിനജലം കെട്ടിക്കിടുക്കുന്നുണ്ട്. കൊതുകുന്റെ വംശ വര്‍ദ്ധനവിന് ഇടയാക്കുന്നു. ഇങ്ങനെ കെട്ടികിടക്കുന്ന മാലിന്യത്തില്‍ പേരിനുവേണ്ടി മാത്രം ബ്ലീച്ചിങ് പൗഡര്‍ വിതറുകയല്ലാതെ പഞ്ചായത്ത് വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ല.
















