Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മദ്യവില്‍പനശാലയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 11:04 pm IST
in Thiruvananthapuram

 

കഴക്കൂട്ടം: ജനവാസമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച മദ്യവില്‍പനശാലയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു. ജനഹിതം മാനിക്കാതെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രഹസ്യമായി ആരംഭിച്ച മദ്യവില്‍പനശാലയ്‌ക്കെതിരെയാണ് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും എന്‍എസ്എസ് – എസ്എന്‍ഡിപി ശാഖകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ സമരസമിതി രൂപീകരിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചത്.

ദേശിയ പാതയില്‍ കഴക്കൂട്ടം പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പന ശാലയാണ് ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടത്തിന് സമീപത്തെ കല്ലിംഗലില്‍ ഒരാഴ്ച മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചത്. ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം വകവെയ്‌ക്കാതെ അധികൃതര്‍ മദ്യവില്‍പനയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജനകീയ പ്രതിഷേധം ശക്തമായത്. നഗരസഭയുടെ കെട്ടിട നമ്പര്‍ പോലും അനുവദിക്കാത്ത, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥലത്താണ് മദ്യവില്‍പനശാല തുടങ്ങിയത്. ഇതേ തുടര്‍ന്ന് അനധികൃതമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ ആറ്റിപ്ര സോണല്‍ ഓഫീസിലെ ജീവനക്കാര്‍ കെട്ടിട ഉടമയ്‌ക്കെതിരെ നോട്ടീസ് പതിച്ചിരുന്നു.

നഗരസഭയുടെ ആറ്റിപ്ര വാര്‍ഡില്‍ തുറന്ന അനധികൃത മദ്യവില്‍പനശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഏഴുദിവസമായി കലിംഗല്‍, തൃപ്പാദപുരം റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ മദ്യശാലയ്‌ക്ക് മുന്നില്‍ ഉപവാസസമരം നടത്തിവരുകയാണ്. ടെക്‌നോപാര്‍ക്ക് ഫെയിസ് ത്രീയില്‍ പ്രവര്‍ത്തിക്കുന്ന ടിസിഎസ് കമ്പനിയുടെ ട്രെയിനിംഗ് സെന്ററിനും നൂറുകണക്കിന് വനിതാ ടെക്കികള്‍ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിനും സമീപത്താണ് മദ്യവില്‍പനശാല തുറന്നത്. കൂടാതെ ഈ പ്രദേശത്ത് മുപ്പതിലധികം വനിതാ ഹോം സ്‌റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെയും വിവിധ പൊതുമേഖലാ ബാങ്കുകളുടെയും ഉദ്യോഗ സംബന്ധമായ ഓണ്‍ലൈന്‍ പരീക്ഷകളുടെ ദക്ഷിണ മേഖലാ പരീക്ഷാകേന്ദ്രം പ്രവര്‍ത്തിക്കുന്നതും ഈ ഭാഗത്താണ്. ചരിത്രപ്രാധാന്യമുള്ള തൃപ്പാദപുരം ക്ഷേത്രവും കുശമുട്ടം ഭഗവതിക്ഷേത്രവും പുതിയ ഔട്ട്‌ലെറ്റിന് തൊട്ടടുത്തായാണ് സ്ഥിതിചെയ്യുന്നത്.

ഒരാഴ്ച മദ്യശാല പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ സ്ഥലവാസികള്‍ പൊറുതിമുട്ടിയിരുന്നു. ഇതേതുടര്‍ന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ വി.കെ.പ്രശാന്തിനും നാട്ടുകാര്‍ പരാതിനല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഒന്നടങ്കം സംയുകത സമരസമിതിയുടെ നേതൃത്വത്തില്‍ ആറ്റിപ്ര സോണല്‍ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കെപിസിസി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലര്‍ സുനി ചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. പത്രാധിപര്‍ കെ.സുകുമാരന്‍ സ്മാരക എസ്എന്‍ഡിപി യോഗം തിരുവനന്തപുരം യൂണിയന്‍ ചെയര്‍മാന്‍ ഡി. പ്രേംരാജ് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. പള്ളിത്തുറ വാര്‍ഡ് കൗണ്‍സിലര്‍ പ്രതിഭ ജയകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ബിജു നങ്ങാണി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഫാദര്‍ ബേബി എബ്രഹാം, ആറ്റിപ്ര അനില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുളത്തൂര്‍ അജയന്‍, എം.വേണുഗോപാല്‍, എസ്എന്‍ഡിപി യോഗം കലിംഗല്‍ ശാഖാ പ്രസിഡന്റ് എം.അരവിന്ദാക്ഷന്‍, സെക്രട്ടറി ഉദയകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.