തിരുവനന്തപുരം: വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുര മൈതാനിയില്‍ നടക്കുന്ന ആരോഗ്യശാസ്ത്ര പ്രദര്‍ശനത്തിലെ അനാട്ടമി വിഭാഗത്തില്‍ തിരക്കേറുന്നു. മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളുടെ യഥാര്‍ത്ഥ മാതൃകകള്‍ കാണാമെന്നതാണ് അനാട്ടമി എക്‌സിബിഷന്റെ പ്രത്യേകത. കൊല്ലം ശ്രീനാരായണ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് രണ്ട് സ്റ്റാളുകളിലായി അനാട്ടമി എക്‌സിബിഷന്‍ ഒരുക്കിയിരിക്കുന്നത്.
മനുഷ്യന്റെ അസ്ഥികൂടം, തലച്ചോര്‍, ആമാശയം, വന്‍കുടല്‍, ചെറുകുടല്‍, കരള്‍, വൃക്ക, എട്ടു മാസം വളര്‍ച്ചയുള്ള ഗര്‍ഭസ്ഥശിശു തുടങ്ങിയവയുടെ മാതൃകയാണ് സ്റ്റാളുകളിലുള്ളത്. അസുഖബാധിതമായതിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്നും നീക്കം ചെയ്ത അവയവങ്ങളും പ്രദര്‍ശനത്തിനുണ്ട്. ശരീരത്തിലെ സുപ്രധാനങ്ങളായ 107 മര്‍മ്മങ്ങളെപ്പറ്റിയും ഇവിടെ നിന്നു വിശദമായി മനസിലാക്കാനാകും.
ഇതോടൊപ്പം ശ്രീനാരായണ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഗവേഷണം ചെയ്ത് കണ്ടെത്തി പേറ്റന്റ് നേടിയ 13 പ്രോുക്ടുകളും വില്‍പ്പനയ്‌ക്കായി ഒരുക്കിയിട്ടുണ്ട്. പ്രമേഹം, സൈനസൈറ്റിസ്, സന്ധിവേദന എന്നിവയ്‌ക്കുള്ള ഔഷധങ്ങളും ഹെയര്‍ഓയില്‍, ഫെയര്‍നെസ് ക്രീം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
















