ഇരിട്ടി: കര്‍ണ്ണാടക മദ്യം വില്‍പ്പന നടത്തുന്നതിനിടെ 42 കുപ്പി മദ്യവുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. കച്ചേരിക്കടവ് സ്വദേശി കുട്ടിയപ്പന്‍ (61) നെ യാണ് ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.രജിത്തും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്. കര്‍ണ്ണാടകത്തില്‍ നിന്നും മദ്യം കടത്തിക്കൊണ്ടു വരുന്നതും പിടികൂടുന്നതും മലയോര മേഖലയില്‍ ഇപ്പോള്‍ നിത്യ സംഭവമായിരിക്കയാണ്.
















