കണ്ണൂര്‍: സ്‌കോള്‍ കേരള വഴി ഹയര്‍ സെക്കണ്ടറി കോഴ്‌സിന് രജിസ്റ്റര്‍ ചെയ്ത് മാര്‍ച്ചില്‍ പരിക്ഷ എഴുതുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ സിഇ മാര്‍ക്ക് 10 നും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടേത് 25 നും മുമ്പായി ഹയര്‍ സെക്കണ്ടറി വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. സിഇ രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്നും എക്‌സി.ഡയറക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ പുഷ്‌പോല്‍സവം 10 മുതല്‍
കണ്ണൂര്‍: കണ്ണൂര്‍ പുഷ്‌പോല്‍സവം 10 മുതല്‍ 20 വരെ പൊലീസ് മൈതാനിയില്‍ നടക്കും. 10 ന് വൈകിട്ട് 5 മണിക്ക് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പുഷ്‌പോല്‍സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സീരിയല്‍ താരം ജയകൃഷ്ണന്‍, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
















