Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഒ.കെ.ജോണിയുടെ അവകാശവാദം വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 10:45 am IST
in Wayanad

അമ്പലവയല്‍ : എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരത്തിലെ ഗോവിന്ദന്‍മൂല ചിറയ്‌ക്ക് സമീപം ശിലാചിത്രങ്ങള്‍ കണ്ടെത്തിയെന്ന എഴുത്തുകാരനും ഗവേഷകനുമായ ഒ.കെ.ജോണിയുടെ അവകാശവാദം വിവാദത്തിലേക്ക്. ചിറയ്‌ക്കടുത്ത് പാറയിലുള്ള കോറലുകള്‍ പാതിറ്റാണ്ടുകള്‍ മുമ്പേ പരിസരവാസികള്‍ ചരിത്രകാരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന വാദവുമായി വയനാട് പൈതൃക സംരക്ഷണ സമിതി രംഗത്തുവന്ന സാഹചര്യത്തിലാണിത്. പാറയിലുള്ള ചിത്രങ്ങള്‍ക്ക് എടക്കല്‍ റോക്ക് ഷെല്‍ട്ടറിലെയും തൊവരിമലയിലെയും ശിലാലിഖിതങ്ങള്‍ക്കുള്ള പഴക്കം കണ്ടേക്കുമെന്നും ചരിത്രപണ്ഡിതരുടെ സ്ഥിരീകരണം നേടുംമുമ്പേ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് വവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ജോണി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചിറയ്‌ക്കടുത്ത് പാറയിലുള്ളത് പ്രകൃത്യാ സംഭവിച്ച കോറലുകളാകാനാണ് സാധ്യതയെന്ന് പൈതൃക സംരക്ഷണ സമിതി കണ്‍വീനര്‍ തോമസ് അമ്പലവയല്‍, കെ.പി. ജേക്കബ്, എന്‍. ബാദുഷ, ബാബു മൈലമ്പാടി, എം. ഗംഗാധരന്‍, എന്നിവര്‍ പറഞ്ഞു. ഇതേക്കുറിച്ച് ആധികാരികമായി പറയേണ്ടത് ചരിത്രപണ്ഡിതരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അമ്പലവയലില്‍നിന്നു നെന്മേനി പഞ്ചായത്തിലെ മലവയല്‍ വഴി ബത്തേരിക്കുള്ള പ്രധാന പാതയോടു ചേര്‍ന്നാണ് ഗോവിന്ദന്‍മൂല. ഇവിടെ പ്രദേശവാസികള്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ചിറയുടെ കരയിലാണ് കോറലുകളുള്ള ശില. ഇതിനെ പുതിയ കണ്ടുപിടിത്തമായി അവതരിപ്പിക്കുകയും ചരിത്രരേഖകളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ചരിത്രത്തെ വക്രീകരിക്കലാണ്. ചിറയ്‌ക്കടുത്തുള്ള പാറയിലെ കോറലുകള്‍ കുപ്പാടിക്കാക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പരേതനായ അബ്ദുറഹ്മാന്‍ വര്‍ഷങ്ങള്‍ മുമ്പുതന്നെ ചരിത്രകാരന്മാരുടെ ശ്രദ്ധയില്‍ കൊണ്ടവന്നതാണ്. ഗോവിന്ദന്‍മൂലയില്‍നിന്ന് എടക്കല്‍ റോക്ക് ഷെല്‍ട്ടറിലേക്കുള്ള ട്രക്കിംഗ് പാത്തിനോടു ചേര്‍ന്നുമാണ് ചിറയും കോറലുകളുള്ള പാറയും.

ചരിത്രപൈതൃകങ്ങള്‍ കണ്ടുപിടിക്കാത്തതല്ല. കണ്ടുപിടിച്ചത് സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകാത്തതാണ് വയനാട്ടിലെ ചരിത്രസമ്പത്തുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഗോവിന്ദന്‍മൂലയിലെ പാറയിലേതുപോലുള്ള കോറലുകള്‍ അമ്പുകുത്തിമലയുടെ വിവിധ ഭാഗങ്ങളിലുള്ള വേറേയും ശിലകളിലുണ്ട്. ഇതുസംബന്ധിച്ച് ചരിത്രകാരന്മാര്‍ ഇപ്പോഴും നിഗമനത്തില്‍ എത്തിയിട്ടില്ല. തൊവരി ചിത്രങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത് എന്‍.എം. ജോസ്, പരേതനായ കൂരിയാടന്‍ അബ്ബാസ് തുടങ്ങിയ തദ്ദേശവാസികളാണ്. ചരിത്രപൈതൃകങ്ങളെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ട തൊവരി ചിത്രങ്ങള്‍, മുനിയറകള്‍, നന്നങ്ങാടികള്‍, ജൈനബസ്തികള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്ന് വയനാട്ടിലെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പ്രവര്‍ത്തകരും പറഞ്ഞു. അവഗണിക്കപ്പെട്ടുകിടക്കുന്ന ചരിത്രസമ്പത്തുകളുടെ സംരക്ഷണത്തിന് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംത്തുവരണം. വയനാട്ടിലെ ചരിത്രപൈതൃകങ്ങള്‍ സംബന്ധിച്ച് ചരിത്രപണ്ഡിതരുടെ പങ്കാളിത്തും ഉറപ്പുവരുത്തി മാര്‍ച്ച് മൂന്നാംവാരം കോഴിക്കോട് ദേശീയസെമിനാര്‍ സംഘടിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.