Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാട്ടുതീ പ്രതിരോധത്തിന് ആധുനിക സംവിധാനങ്ങളില്ല; മുന്നൊരുക്കമില്ലാതെ വനംവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 07:16 pm IST
in Wayanad

 

കല്‍പ്പറ്റ : കാട്ടുതീ പ്രതിരോധത്തിന് ആധുനിക സംവിധാനങ്ങളില്ലാതെ വനം-വന്യജീവിവകുപ്പ്. കാട്ടുതീ തടയുന്നതിനു ഫയര്‍ലൈന്‍ നിര്‍മിച്ചും ഫയര്‍വാച്ചര്‍മാരെ കരാര്‍ വ്യവസ്ഥയില്‍നിയമിച്ചും മുന്നൊരുക്കം നടത്തുന്ന വകുപ്പ് നിര്‍ണായക ഘട്ടങ്ങളില്‍ പതറുകയാണ്. തീ അണയ്‌ക്കുന്നതിന് മച്ചാനകളടക്കം പ്രാകൃതമുറകളാണ് വനപാലകര്‍ക്ക് ഇന്നും ശരണം. വനത്തില്‍ അഗ്നിബാധ ഉണ്ടാകുമ്പോള്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സിന്റെ സേവനം ലഭിക്കുമെങ്കിലും പലപ്പോഴും പ്രയോജനപ്പെടാറില്ല. വിവരമറിഞ്ഞ് അഗ്നി-രക്ഷാസേന എത്തുമ്പോഴേക്കും വനം ചാമ്പലാകും. തീ വീണത് ദുര്‍ഘട പ്രദേശങ്ങളിലാണെങ്കില്‍ പ്രത്യേകിച്ചും. വയനാട്ടില്‍ കാട്ടുതീ പ്രതിരോധത്തിനു വനം-വന്യജീവി വകുപ്പിനെ ശാക്തീകരിക്കണമെന്ന ആവശ്യത്തിനു ഉത്തരവാദപ്പെട്ടവര്‍ കാതുകൊടൂക്കുന്നില്ല. തീയില്‍നിന്നു വനത്തെ സംരക്ഷിക്കുന്നതിനു ഓരോ വര്‍ഷവും നാമമാത്ര തുകയാണ് അനുവദിക്കുന്നത്. ഈ തുക സെക്ഷന്‍ തലത്തില്‍ വീതിക്കുമ്പോള്‍ ഏതാനും കിലോമീറ്റര്‍ ഫയര്‍ലൈന്‍ നിര്‍മിക്കാനും വിരലില്‍ എണ്ണാന്‍ മാത്രം ഫയര്‍വാച്ചര്‍മാരെ നിയമിക്കാനും മാത്രമാണ് തികയുന്നത്. ഫയര്‍വാച്ചര്‍മാര്‍ക്ക് തീ പ്രതിരോധത്തിനുള്ള ലഘുയന്ത്രങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ അനുവദിക്കുന്നുമില്ല.

കാട്ടുതീ പ്രതിരോധം വനം-വന്യജീവി വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായാണ് ഇതര വകുപ്പുകള്‍ കാണുന്നത്. ഈ അവസ്ഥ മാറേണ്ടതുണ്ടെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതിപ്രസിഡന്റ് എന്‍. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും പറഞ്ഞു.

കേരളം വരള്‍ച്ചയിലും ജലക്ഷാമത്തിലും അമര്‍ന്നതിനു പ്രധാനകാരണം പശ്ചിമഘട്ടത്തിലെ വനങ്ങളുടെ നാശമാണ്. എന്നിരിക്കെ അവശേഷിക്കുന്ന നൈസര്‍ഗിക വനങ്ങളെ കാട്ടുതീയില്‍നിന്നു സംരക്ഷിക്കാനുള്ള ബാധ്യത ദുരന്ത നിവാരണ അഥോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണം. സംസ്ഥാനത്ത് ഓരോ വര്‍ഷവും ഏക്കര്‍ കണക്കിനു വനമാണ് കാട്ടുതീയില്‍ ചാമ്പലാകുന്നത്. ഇതുമൂലം പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതങ്ങള്‍ കനത്തതാണ്. തീപ്പിടിത്തത്തിനു കൂടുതല്‍ സാധ്യതയുള്ള വനമേഖലകളിലെ റേഞ്ചുകള്‍ക്ക് ഓരോ ഫയര്‍ എന്‍ജിനെങ്കിലും ലഭ്യമാക്കണം. കാട്ടുതീ പ്രതിരോധത്തിനുള്ള തുക ഇപ്പോഴത്തേതിന്റെ അഞ്ചിരട്ടിയാക്കണം.

കൂടുതല്‍ ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കുകയും അവരെ കാട്ടുതീ പ്രതിരോധത്തിന് പ്രാപ്തരും സജ്ജരുമാക്കണം. വനമേഖലകളിലെ വിദ്യാലയങ്ങളും അയല്‍ക്കൂട്ടങ്ങളും കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണം-സമിതി ഭാരവാഹികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.