ഇരിട്ടി: കിളിയന്തറ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണവഴിയില്‍ കാര്‍ ഇടിച്ചുകയറി പഞ്ചായത്തംഗം മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പായം ഗ്രാമപഞ്ചായത്തംഗം കിളിയന്തറ നരിമട സ്വദേശി തോമസ് കൊട്ടന്‍കുളം (34) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫാ.മാത്യുവിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം.
















