കണ്ണൂര്‍: എല്ലാം ശരിയാകുമെന്ന് പറഞ്ഞാണ് വന്നതെങ്കിലും എല്ലാം ശരിയാകുമെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന കൗണ്‍സില്‍ യോഗം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യവേയാണ് താനുള്‍പ്പെടുന്ന മന്ത്രിസഭയെ സംബന്ധിച്ച അതൃപ്തി പ്രകടിപ്പിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അഞ്ച് വര്‍ഷം ഭരിച്ചാലും എല്ലാം ശരിയാകുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
















