കണ്ണൂര്‍: അയ്യപ്പന്‍ കോട്ടത്തെ വിളക്കുതറ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. എടക്കാട് നടാല്‍ ഒകെ യുപി സ്‌ക്കൂളിനു സമീപത്തെ അയ്യപ്പന്‍ കോട്ടത്തെ വിളക്കുതറയാണ് ഒരുപറ്റം സാമൂഹ്യ ദ്രോഹികള്‍ കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും നശിപ്പിച്ചത്. കാലങ്ങളായി നാശോന്മുഖമായി കിടക്കുകയായിരുന്ന ക്ഷേത്രം ഏതാനും നാളുകള്‍ക്ക് മുമ്പാണ് നാട്ടുകാരും ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും ചേര്‍ന്ന് വൃത്തിയാക്കി വിളക്കുവെച്ചു തുടങ്ങിയത്. വിളക്കുതറ കൊത്തിക്കിളച്ച് നശിപ്പിച്ച് ഇവിടെ നിന്നുമെടുത്ത മണ്ണ് പ്രദേശത്തെ പഴക്കമേറിയ ക്ഷേത്രത്തോടനുബന്ധിച്ചുളള കിണറിലിട്ട് കിണര്‍ മൂടുകയും ചെയ്തു. അക്രമം സംബന്ധിച്ച് എടക്കാട് പോലീസില്‍ പരാതി നല്‍കി.
















