കണ്ണൂര്‍: ജനാധിപത്യ രാഷ്‌ട്രീയസഭ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. ഐഎംഎ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സഭ ചെയര്‍പേഴ്‌സണ്‍ സി.കെ.ജാനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം പ്രകാശന്‍ മൊറാഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് ചെയര്‍മാന്‍ ഇ.പി.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ രാഷ്‌ട്രീയ സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന ട്രഷറര്‍ കെ.കെ.നാരായണന്‍ സംസാരിച്ചു. സംസ്ഥാനക്കമ്മറ്റി അംഗം പ്രസീത അഴീക്കോട് സ്വാഗതം പറഞ്ഞു.
















