കണ്ണൂര്‍: പാനൂര്‍ മൊകേരി ഉരുളി പീടികയില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മഹേഷിന്റെ കൈപ്പത്തി തകരുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ശകതമായ അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രസ്താവിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് സംഭവസ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതും പടക്കം പൊട്ടിയതാണ് എന്ന സിപിഎമ്മിന്റെ വ്യാപക കള്ളപ്രചാരണവും പോലീസിന്റെ ഉദാസീനതയും ഇതാണ് സൂചിപ്പിക്കുന്നത്. സിപിഎം ഗ്രാമങ്ങളില്‍ വ്യാപക ബോംബ് നിര്‍മാണം നടക്കുന്നുണ്ട് എന്ന കാര്യം ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
















