മട്ടന്നൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികളെ മട്ടന്നൂര്‍ അഞ്ജലി കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മിനി നഗറില്‍ നിന്ന് ഘോഷയാത്രയോടെ നഗര പ്രദക്ഷിണം നടത്തി. തുടര്‍ന്ന് നടന്ന അനുമോദന സദസ്സ് ഡോ.സുമിത നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ജി.കുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ശിവദാസ് മട്ടന്നൂര്‍ മുഖ്യാതിഥിയായി. കെ.കെ. കീറ്റുകണ്ടി, ബാബുരാജ് അയ്യല്ലൂര്‍, സി.വി. ശശീന്ദ്രന്‍, ശരത്ത് കല്യാട്, മനോജ് കല്യാട് എന്നിവര്‍ സംസാരിച്ചു.
















