തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ശ്രീഭഗവതി ക്ഷേത്രക്കിണറിന്റെ ആള്‍മറ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതായി പരാതി. വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ് ഈ കിണര്‍. പൂക്കോത്ത് കൊട്ടാരത്തിന് സമീപത്തെ പിഡബ്ല്യുഡി ജീവനക്കാരന്‍ വേദവ്യാസന്റെ വാടക വീട്ടിന്റെ ജനല്‍ഗ്ലാസുകളും കഴിഞ്ഞദിവസം തകര്‍ത്തിരുന്നു. നഗരത്തില്‍ അക്രമസംഭവങ്ങളുണ്ടാക്കി കലാപം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കിണര്‍ തകര്‍ത്തതെന്ന് സംശയിക്കുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















