വാഷിങ്ങ്ടണ്‍: ഒരിടവേളക്കു ശേഷം അമേരിക്ക വീണ്ടും ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഇറാന്‍ എസ്200 മിസൈല്‍ പരീക്ഷിച്ചതിന്റെ പേരിലാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
ഇറാനിലെ പതിമൂന്നു പേര്‍ക്കും ഒരു ഡസനിലേറെ കമ്പനികള്‍ക്കുമാണ് വിലക്ക്. വിലക്കുള്ളവര്‍, കമ്പനികള്‍ എന്നിവരുടെ’ പേര് പ്രഖ്യാപിച്ചിട്ടില്ല. ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നത്. പ്രസിഡന്റ് ട്രംപ് ട്വിറ്റ് ചെയ്തു.
മുന്‍പ് ഇറാന്‍ ആണവായുധം പരീക്ഷിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധം അടുത്തിടെയാണ് പിന്‍വലിച്ചത്.
















