ഇരിട്ടി: എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെ 110ഗ്രാം കഞ്ചാവുമായി മൈസൂര്‍ സ്വദേശി പിടിയിലായി. മൈസൂര്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ അസ്ലം (45) ആണ് അറസ്റ്റിലായത്. മൈസൂരില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ബസ്സില്‍ കിളിയന്തറ ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്.
















