മട്ടന്നൂര്‍ : പാലോട്ടുപള്ളി റൈഞ്ച ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ സംഘടിപ്പിക്കുന്ന പതിനാലാമത് കലാമേള ഇന്നും നാളെയുമായി പരിയാരം ഇന്‍ഫത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ പാലോട്ട് പള്ളി മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും.തുടര്‍ന്ന് കെ.സി.കുഞ്ഞിക്കോയ തങ്ങള്‍ പതാക റഫീഖ് ദാരിമിക്കു കൈമാറി ഉത്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം വിളംബര ജാഥാ പാലോട്ടുപള്ളിയില്‍ നിന്നാരംഭിച്ച മട്ടന്നൂരില്‍ സമാപിക്കും. വൈകുന്നേരം നടക്കുന്ന ഉത്ഘാടന സമ്മേളനം അഡ്വ:സണ്ണി ജോസഫ് എഎല്‍എ ഉത്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. അബ്ദുല്‍ റഹിമാന്‍ കല്ലായി മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ മത്സരം നടക്കും. വൈകുന്നേരം പൊതു സമ്മേളനം അബ്ദു സമദ് മുറ്റം ഉത്ഘാടനം ചെയ്യും. സര്‍ക്കിള്‍ ഇന്‍പെക്ടര്‍ ഷാജു ജോസഫ് മുഖ്യാതിഥിയായിരിക്കും. അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ അന്‍വര്‍ ഹൈദരി, മുസ്തഫ അശ്‌റഫി, അബ്ദുല്‍ കരീം ആസ്ഹരി, ശിഹാബുദ്ധീന്‍ അഹ്‌സനി, അബ്ദുറഹിമാന്‍ ഫൈസി സംബന്ധിച്ചു
















