Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മിന്നല്‍ പണിമുടക്ക് സമരം ജനങ്ങളെ വലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 07:25 pm IST
in Kannur

തളിപ്പറമ്പ്: സ്വകാര്യ ബസ് ക്ലീനറെ ആക്രമിച്ച് സാരമായി പരുക്കേല്‍പ്പിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് സമരം ജനങ്ങളെ വലച്ചു. തളിപ്പറമ്പ് വഴിയുള്ള കണ്ണൂര്‍, പയ്യന്നൂര്‍, ആലക്കോട്, ശ്രീകണ്ഠാപുരം, പഴയങ്ങാടി റൂട്ടുകളിലേക്കുള്ള ബസോട്ടമാണ് ഇന്നലെ ഉച്ചവരെ നിലച്ചത്. കഴിഞ്ഞ ദിവസം എ-വണ്‍ ബസ് ജീവനക്കാരനായ രഞ്ചുവിനെ (26)പിലാത്തറയില്‍ വെച്ച് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ പ്രതികളായ ആറ് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് സമരം തുടങ്ങിയത്.

മലയോരമേഖലയിലെയും ഉള്‍പ്രദേശങ്ങളിലെയും ബസുകള്‍ തടഞ്ഞതില്‍ തളിപ്പറമ്പില്‍ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരായ പട്ടുവം മുറിയാത്തോടിലെ എ.രാജേഷിനെ (26)പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേത്തുടര്‍ന്ന് മലയോരമേഖലയിലേക്കും ഉള്‍പ്രദേശങ്ങളിലേക്കുമുള്ള ബസോട്ടം പൂര്‍ണ്ണമായും നിലച്ചു. ടൂറിസ്റ്റു ബസുകളില്‍ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് വീണ്ടും സംഘര്‍ഷം ഉടലെടുത്തു. തുടര്‍ന്ന് തളിപ്പറമ്പ് എഎസ്‌ഐ സി.പുരുഷോത്തമനെ കൈയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ബസ് ജീവനക്കാരന്‍ സജീവനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലന്റെ സാന്നിധ്യത്തില്‍ തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉച്ചയോടെയാണ് മലയോരമേഖലകളിലേക്കും ഉള്‍പ്രദേശങ്ങളിലേക്കുമുള്ള ബസ് സര്‍വ്വീസ് പുനസ്ഥാപിച്ചത്. അക്രമസംഭവമുള്‍പ്പെടെ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. കസ്റ്റഡിയിലെടുത്ത ജീവനക്കാരെ വിട്ടയക്കുകയും ചെയ്തു.

ട്രേഡ് യൂണിയന്റെ പിന്തുണയില്ലാതെയാണ് തൊഴിലാളികള്‍ സമരം നടത്തിയതെന്നും ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധത്തില്‍ മിന്നല്‍ സമരം നടത്തുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ബസുടമസ്ഥസംഘം ഭാരവാഹികള്‍ പറഞ്ഞു. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരും പണിമുടക്ക് ആരംഭിച്ചതിനോടൊപ്പം സ്വകാര്യബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കം തളിപ്പറമ്പിലെയും മലയോരപ്രദേശങ്ങളിലെയും സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാഴ്‌ത്തി. അതേസമയം ആക്രമണത്തിനിരയായ രഞ്ചുവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.