കണ്ണൂര്‍: വിദ്യാര്‍ത്ഥികളിലെ അകാരണമായ ഭയവും ആശങ്കകളുമകറ്റി സധൈര്യം പരീക്ഷയെ അഭിമുഖീകരിക്കാന്‍ മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയമകറ്റാനും ആത്മധൈര്യം പകരാനും ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സൗജന്യ കൗസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. ട്രസ്റ്റ് ഡയറക്ടര്‍ കൂക്കിരി രാഗോഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കൗണ്‍സിലിംഗ് കണ്ണൂരിലെ പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ജില്ലാ ശിശു ക്ഷേമസമിതി അംഗവുമായ ഡോ. ഉമര്‍ ഫാറൂഖ് എസ് എല്‍ പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.വിനോദന്‍, സി.പി.രാധാകൃഷ്ണന്‍, നിതിന്‍ പവിത്രന്‍, കെ.പി.ജോഷില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂരിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 200 ഓളം വിദ്ധ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
















