ഇരിട്ടി: കീഴൂര്‍കുന്ന് കാവൂട്ട്പറമ്പ് ഗണപതി മഹാദേവക്ഷേത്രക്കുളം ക്ഷേത്രം ഭാരവാഹികളും മാതൃസമിതി പ്രവര്‍ത്തകരും നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്ന് ശ്രമദാനത്തിലൂടെ ശുചീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.ശിവശങ്കരന്‍, മാതൃസമിതി പ്രസിഡന്റ് ടി ശാരദ മറ്റു ഭാരവാഹികളായ വി.ശ്രീധരന്‍, സി.രാധാകൃഷ്ണന്‍, സത്യന്‍ കൊമ്മേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















