Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 11:24 am IST
in Malappuram

നിലമ്പൂര്‍: ബൈപ്പാസിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ 100 കോടി അനുവദിച്ചെന്ന് പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ മണ്ഡലത്തില്‍ മുഴുവന്‍ സ്ഥാപിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെറുതെയായി. ഈ സാമ്പത്തിക വര്‍ഷം ബൈപ്പാസ് നിര്‍മ്മിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.

ബഡ്ജറ്റില്‍ 100 കോടി വകയിരുത്തിയെന്നും അത് തന്റെ മിടുക്കുകൊണ്ടാണെന്നും കാണിച്ച് എംഎല്‍എ സ്വന്തം ഫോട്ടോ വെച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മണ്ഡലത്തിലുടനീളം സ്ഥാപിച്ചിരുന്നു. കെഎന്‍ജി റോഡില്‍ ജ്യോതി തിയറ്റര്‍പടി മുതല്‍ വെളിയംതോട് വരെ ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ് നിര്‍മ്മിക്കാന്‍ ഉദ്യേശിച്ചിരുന്നത്. പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഖജനാവില്‍ പണമില്ലാത്തതിനാല്‍ നിര്‍മ്മാണം നടക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുക്കട്ട ജംഗ്ഷന്‍ വരെ 4.3 കിലോമീറ്റര്‍ നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ വിളക്കുകയും, ആദ്യഘട്ടത്തില്‍ 36 കോടി അനുവദിക്കുകയും ചെയ്തു. അവശേഷിക്കുന്ന ജോലികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറുകോടി വകയിരുത്തിയെന്നാണ് എംഎല്‍എ അവകാശപ്പെട്ടിരുന്നത്. വീട്ടികുത്ത് മുതല്‍ മുക്കട്ട വരെ 3.34 കിലോമീറ്റര്‍ പണികഴിപ്പിക്കാന്‍ പൊതുമരാമത്ത് കണക്കുകൂട്ടിയിരുന്ന തുക 110 കോടിയായിരുന്നു. 25.95 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം, 25 ഓളം വീടുകള്‍ പൊളിച്ചുമാറ്റണം തുടങ്ങി കടമ്പകള്‍ ഒരുപാടുണ്ട്. ഇതിനൊക്കെയായി പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരില്‍ അനുമതി തേടിയെങ്കിലും പണമില്ലാത്തതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. പണമുണ്ടായാല്‍ അടുത്ത സാമ്പത്തികവര്‍ഷം പരിഗണിക്കാമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നത്. ബൈപ്പാസ് എന്ന നിലമ്പൂരുകാരുടെ ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇതിനാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിലങ്ങുതടിയായിരിക്കുന്നത്. മുന്‍സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണ് പി.വി.അന്‍വര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പേരില്‍ കുറിക്കാനൊരുങ്ങിയത്.

എംഎല്‍എയുടെ ഈ മണ്ടത്തരങ്ങളൊക്കെ വിനയാകുന്നത് സിപിഎം പ്രാദേശിക നേതൃത്വത്തിനാണ്. ബൈപ്പാസ് എവിടെയെന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ കുഴങ്ങുകയാണ് നേതാക്കള്‍. വണ്‍മാന്‍ഷോ കളിച്ച് എംഎല്‍എ പാര്‍ട്ടിയെ ഊരാക്കുടുക്കില്‍ ചാടിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

പുതിയ വാര്‍ത്തകള്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.